
കോട്ടയം: അക്ഷര നഗരമായ കോട്ടയത്തിന്റെ ഗതാഗതക്കുരുക്കിന് സുസ്ഥിരമായ പരിഹാര മാർഗം നിർദ്ദേശിച്ച് ആർക്കിടെക്ച്ചർ ഡിസൈനിംഗ് കമ്പനിയായ എലമെന്റൽ. പ്രോജക്ട് സുഖ എന്ന പേരിലാണ് കോട്ടയത്തിന്റെ ഗതാഗതക്കുരുക്കിന് എലമെന്റൽ ടീം പരിഹാര മാർഗം നിർദ്ദേശിക്കുന്നത്. വരുന്ന വർഷങ്ങളിലെ വാഹന ബാഹുല്യം കൂടി കണക്കിലെടുത്തുള്ള വികസന നിർദ്ദേശങ്ങളാണ് എലമെന്റൽ മുന്നോട്ട് വെക്കുന്നത്. ഇവർ തയ്യാറാക്കിയ നിർദ്ദേശം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഈ പദ്ധതി ഏറ്റെടുക്കുകയാണെങ്കിൽ കോട്ടയം നഗരത്തിന്റെ ഗതാഗതക്കുരുക്ക് മാറുക മാത്രമല്ല, നഗരം ലോകത്തിലെ ഏറ്റവും വികസിത നഗരങ്ങളുടെ സൗകര്യങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്യും.
ലൈംഗികത, നഗ്നത, സന്തോഷം; വീണ്ടും സജീവമായി ക്യാപ് ഡി ആഗ്ഡെ
എന്താണ് പ്രോജക്ട് സുഖ
അക്ഷരനഗരിയിലെ ശിമാട്ടി ജംഗ്ഷനിലുള്ള തിക്കും തിരക്കും പോലീസ് ഉദ്യോഗസ്ഥർക്ക് പോലും നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.അതുകൊണ്ട് തന്നെ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നായി സുഖ മാറുകയാണ്. ഒരു റോഡിന്റെ ഗതാഗതം മറ്റൊരു റോഡിന്റെ ഗതാഗതത്തെ ബാധിക്കാത്ത തരത്തിലുള്ള മൾട്ടി ലെവൽ റോഡ് വേയാണ് സുഖ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്.
റോഡുകൾ തമ്മിലുള്ള കൂടിച്ചേരലുകൾ ഒഴിവാക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുവാനും കാൽനട യാത്രക്കാരുടെ യാത്രയെ കൂടുതൽ എളുപ്പത്തിൽ ആക്കുന്നതിനും സഹായിക്കുന്നു.ഇതിനായി രണ്ട് അണ്ടർ പാസുകളാണ് സുഖ മുന്നോട്ട് വെയ്ക്കുന്നത്.
പഴയ ചോള-കേരള മണ്ഡലം ഇനി പുതിയ സംസ്ഥാനമോ?
ആദ്യത്തെ റോഡിലൂടെ എംസി റോഡിൽ തെക്ക് തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ വടക്ക് ഏറ്റുമാനൂർ ഭാഗത്തേക്കും പടിഞ്ഞാറ് കുമരകം ഭാഗത്തേക്കും തിരിച്ചു വിടുന്നു.രണ്ടാമത്തെ അണ്ടർപാസ്സ് വടക്ക് ഏറ്റുമാനൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചു വിടുന്നു.ഇതിനോടൊപ്പം നിലവിൽ സ്ഥിതി ചെയ്യുന്ന മുൻസിപ്പൽ കെട്ടിടത്തോട് ചേർന്ന് 150 കാറുകൾക്കും 100 ഇരുചക്ര വാഹനങ്ങൾക്കും മൾട്ടി ലെവൽ പാർക്കിങ് ഉൾപ്പെടുത്തുന്ന സംവിധാനവും സുഖ ലക്ഷ്യം വെയ്ക്കുന്നു.
പട്ടിണിമൂലം ഓരോ മിനിറ്റിലും മരിക്കുന്നത് പതിനൊന്നു പേർ
ശിമാട്ടി റോഡിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന വോക്ക് വേയുടെ എടുത്ത് മാറ്റിയ വസ്തുക്കൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ ഒരു സൗകര്യം ഒരുക്കുന്നത്.ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുക,പബ്ലിക്ക് ടോയിലറ്റ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ഉടനീളം തയ്യാറാക്കിയിരിക്കുന്ന ഫുട്പാത്ത് കാൽനടയാത്രക്കാരുടെയും വാഹനഗതാഗതത്തെയും കൂടുതൽ സുഖപ്രദം ആക്കുന്നു.
പ്രോജക്ട് സുഖയുടെ സൃഷ്ടാക്കൾ..
ഗവൺമെന്റിന് കൂടുതൽ ഫലപ്രധമായി ഉപയോഗിക്കാവുന്ന പദ്ധതികളാണ് എലമെന്റൽ എന്ന കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.ഇതിന്റെ ഭാഗമായാണ് പ്രോജക്ട് സുഖയെ മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. അമൃത കിഷോർ, ഗായത്രി എസ് നായർ, അഫ്രാ ജഹാൻ, അൻസ് മരിയ സണ്ണി, ഹരിത ഗംഗാധരൻ, നവമി സിജെ, നേഹ ആൻ ലിജു, ശ്രുതി എന്നിവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല
കേരളത്തിലിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കിടെക്റ്റുകളെ ഒരുമിപ്പിച്ച് നടത്തുന്ന ഓൺലൈൻ കമ്പനിയാണ് എലമെന്റൽ. അമൃത കിഷോറാണ് കമ്പനിയുടെ സ്ഥാപകയും മേധാവിയും. ചെറു കെട്ടിടങ്ങൾ മുതൽ നഗരങ്ങളുടെ ആധുനികവത്ക്കരണം വരെ എലമെന്റൽ ടീം കൈകാര്യം ചെയ്യുന്നുണ്ട്.