KERALAMoviesNEWSTrending

അകത്ത് സുരക്ഷിതമായിരുന്നാൽ ഐശ്വര്യത്തിന്റെ സൈറൺ കേൾക്കാമെന്ന് ദാസൻ; കൊവിഡ് കാലത്ത് വീട്ടിലിരിക്കാൻ ഓർമ്മപ്പെടുത്തി മോഹൻലാൽ

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷിതമായി വീട്ടിലിരിക്കാൻ മലയാളികളെ ഓർമപ്പെടുത്തി മോഹൻലാൽ. ബ്രേക്ക് ദ ചെയ്ൻ കാമ്പെയിനിന്റെ ഭാ​ഗമായി നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ സംഭാഷണം വച്ച് മോഹൻലാൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

‘അകത്ത് സുരക്ഷിതമായിരുന്നാൽ ഐശ്വര്യത്തിന്റെ സൈറൺ കേൾക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹൻലാലിന്റെ കാർട്ടൂൺ ചിത്രവുമുണ്ട്. മാസ്‌ക് ഉപയോഗിക്കാനും കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനുമുള്ള ഹാഷ് ടാഗുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് കാലം ആരംഭിച്ചത് മുതൽ സഹായഹസ്തവുമായി മോഹൻലാൽ കേരളജനതയ്‌ക്കൊപ്പമുണ്ട്. കോവിഡ് 19ന് എതിരായ പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ അമ്പതുലക്ഷം രൂപയാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2020 മാർച്ച് മാസത്തിൽ അദ്ദേഹം കോവിഡിനെതിരെ പോരാടാൻ ജനങ്ങളെ നയിക്കുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ആദരമർപ്പിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു.

മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ……. അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്!

നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്.

പക്ഷേ,
നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പോലീസ് സേനയെ, ആരോഗ്യ പ്രവർത്തകരെ ചിലപ്പോഴെങ്കിലും നമ്മൾ മറന്നു പോകുന്നു….

അരുത്..
അവരും നമ്മെ പോലെ മനുഷ്യരാണ്…
അവർക്കും ഒരു കുടുംബമുണ്ട്.
അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ…

ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു….

വിവേകത്തോടെ, ജാഗ്രതയോടെ, പ്രാർത്ഥനയോടെ വീടുകളിൽ തന്നെ ഇരിക്കു…. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാൻ ജനാലകൾ തുറന്നിട്ടു….

StayHome #SocialDistancing #Covid19

ഇതായിരുന്നു ആ കുറിപ്പ്. അദ്ദേഹം കോവിഡ് വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു.

നിലവിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണ്. 37,191 പേർക്കാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുനിടെ 49 പേരുടെ മരണങ്ങൾ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഒന്നര ലക്ഷത്തിധികം സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

കോഴിക്കോട് 4915, എറണാകുളം 4642, തൃശൂർ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂർ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസർഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close