INDIANEWSTrending

അക്രമത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികളും വാര്‍ത്തകളും നിയന്ത്രിക്കണം;എസ്.എ ബോബ്‌ഡെ

ന്യൂഡല്‍ഹി: അക്രമത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികളും വാര്‍ത്തകളും നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇതുസംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകോപനം ഉണ്ടാക്കാനുതകുന്ന കാര്യങ്ങള്‍ തടയുന്നത് ക്രമസമാധാന പാലനത്തിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങളില്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കോടതി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം.സത്യസന്ധമായി വാര്‍ത്ത അവതരിപ്പിക്കുന്ന രീതിയല്ല ഇവിടെ പ്രശ്‌നം, പ്രത്യേക ലക്ഷ്യത്തോടെ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത ചെയ്യുമ്പോഴാണ് അത് പ്രശ്‌നമാകുന്നത്’. ്.കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളെ അടിസ്ഥാനമാക്കി ജംഇയത്ത് ഉലമ-ഇ-ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കോവിഡ് ഹോട്ട്സ്പോട്ടായി തബ്‌ലീഗ് സമ്മേളനം മാറിയെന്ന തരത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയത പരത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു പരാതിക്കാരുടെ ഹരജി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close