NEWSWORLD

അക്രമ പ്രവര്‍ത്തനങ്ങളിലോ കലാപത്തിലോ വിശ്വസിക്കുന്നില്ല, നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നത് : ട്രംപ്

ടെക്സാസ്: അക്രമ പ്രവര്‍ത്തനങ്ങളിലോ കലാപത്തിലോ വിശ്വസിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ആദ്യമായി ടെക്സാസ് സന്ദര്‍ശനത്തിനെത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധനചെയ്യുന്നതിനിടയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.സൗത്ത് ടെക്സാസ് – മെക്സിക്കോ അതിര്‍ത്തിയില്‍ പണിതുയര്‍ത്തിയ മതിലിന്റെ പുരോഗതി കാണാനെത്തിയതാണ് ട്രംപ്. അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയ ലക്ഷക്കണക്കിന് അമേരിക്കന്‍ പൗരന്മാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നത് തടയുക എന്ന തന്റെ സുപ്രധാന തീരുമാനം നടപ്പാക്കുവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ട്രംപ് പറഞ്ഞു.കഴിഞ്ഞ നാലു വര്‍ഷം ഇമിഗ്രേഷന്‍ പോളിസി കര്‍ശനമാക്കിയതിനെ മാറ്റി മറിക്കുവാന്‍ ബൈഡന്‍ ശ്രമിച്ചാല്‍ അപകടത്തിലാകുന്നത് രാജ്യത്തിന്റെ സുരക്ഷയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനും ട്രംപ് മറന്നില്ല. ഭരണം അവസാനിക്കുന്നതിന് ഏതാനും ദിവസം ബാക്കിനില്‍ക്കെ ജനുവരി ആറിനുണ്ടായ സംഭവങ്ങളുടെ പേരില്‍ തന്നെ കുറ്റപ്പെടുത്തുന്നതിനും ഭരണത്തില്‍ നിന്നും പുറത്താക്കുന്നതിനും ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവയിലൂടെ അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ തട്ടിയെടുക്കുന്നതിനും അനധികൃത കുടിയേറ്റക്കാര്‍ ശ്രമിക്കുന്നത് തടയുക മൂലം അമേരിക്കന്‍ നികുതിദായകരുടെ ബില്യണ്‍ കണക്കിനു ഡോളര്‍ സംരക്ഷിക്കാന്‍ കഴിഞ്ഞതായും ട്രംപ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close