INDIANEWS

അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെ ഹിന്ദുസംഘടനകള്‍


ന്യൂഡല്‍ഹി: അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെ ഹിന്ദുസംഘടനകള്‍ രംഗത്ത്. ഹിന്ദു ദേവതയെ അപമാനിക്കുന്നതാണ് ചിത്രമെന്ന് കാട്ടി കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേകറിന് ഹിന്ദുസേന പരാതി നല്‍കി. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രകാശ് ജാവ്‌ദേകറിനോട് ഹിന്ദുസേന ആവശ്യപ്പെട്ടു.ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദുസേന ചിത്രത്തിനെതിരെ ഉന്നയിക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നുമാണ്. ഇതാണ് ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആരോപണത്തിന്റെ അടിസ്ഥാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close