അഖിലേന്ത്യാ പ്രതിഷേധ വാരത്തിന്റെ ഭാഗമായി സിപിഐ പ്രതിഷേധ സമരംനടത്തും

തിരുവനന്തപുരം :അഖിലേന്ത്യാ പ്രതിഷേധ വാരത്തിന്റെ ഭാഗമായി 16 ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ആഗസ്ത് 23ന് സിപിഐ എം അംഗങ്ങളും അനുഭാവികളും വര്‍ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും വീട്ടുമുറ്റത്തും പാര്‍ടി ഓഫീസുകളിലും സത്യഗ്രഹം നടത്തും. വൈകുന്നേരം 4 മണി മുതല്‍ 4.30 വരെയാണ് സത്യഗ്രഹം സംഘടിപ്പിക്കുക. 5 ലക്ഷം കേന്ദ്രങ്ങളിലായി 20 ലക്ഷമാളുകള്‍ കേരളത്തില്‍ സത്യഗ്രഹത്തിന്റെ ഭാഗമാകും.
സത്യാഗ്രഹത്തിനായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്.
ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ആറ് മാസത്തേക്ക് പ്രതിമാസം 7,500 രൂപവീതം അക്കൗണ്ടില്‍ നിക്ഷേപിക്കുക, കോവിഡ് കാലത്ത് ആവശ്യക്കാരായവര്‍ക്ക് പ്രതിമാസം 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം ആറുമാസത്തേക്ക് നല്‍കുക, ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള 200 ദിവസത്തെ ജോലി വര്‍ധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുക, പദ്ധതി നഗരങ്ങളിലും നടപ്പാക്കുക. തൊഴില്‍രഹിതര്‍ക്ക് വേതനം നല്‍കുക, അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളിനിയമം(1979) റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിയമം ശക്തിപ്പെടുത്തുക