
തിരുവനന്തപുരം: സ്മാര്‍ട്ട് വാച്ചുകള്‍ എല്ലാവരും ഉപയോഗിക്കാറുണ്ട്. ഇതിലെ ആരോഗ്യസംബന്ധമായ ആപ്പുകളും ശരിയാണോയെന്ന് പലരും ചോദിച്ചിട്ടുമുണ്ടാകാം. എന്നാല്‍ ഇത് ശരിയാണെന്നു തെളിയിച്ചിരിക്കുകയാണ്. പറഞ്ഞു വരുന്നത് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിനെക്കുറിച്ചാണ്. ഈ ആപ്പിള്‍ വാച്ചിലെ ഇസിജി ഒരാളുടെ ജീവനാണ് രക്ഷിച്ചിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരന് പി. കേശവദേവിന്റെ മകന് ജ്യോതികേശവദേവാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
അങ്ങനെ ആപ്പിള്‍ വാച്ചിലെ ECG ഒരു ജീവന് രക്ഷിച്ചു
കേരളത്തില്‍ കോവിഡ് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പോലും പേടിച്ച് ആശുപത്രിയില്‍ പോകാതിരിക്കുന്നവരാണ് മിക്കവരും.
വാച്ചിലെ ഇ സി ജി വിലപ്പെട്ട ഒരു ജീവന് രക്ഷപ്പെടുത്തിയ ഒരു കഥയാണ് ലഘുവായി ഇവിടെ വിവരിക്കുന്നത്.
പ്രേംകുമാര്‍(യഥാര്‍ത്ത നാമം ഇതല്ല)സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് എനിക്ക് സന്ദേശം അയക്കുന്നത്. കയറ്റം കയറുമ്പോള്‍ ക്ഷീണവും അസ്വസ്ഥതയും. പ്രമേഹത്തിന് ചികിത്സയിലാണ്.
ഞാന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഉപയോഗിക്കുന്നത് ആപ്പിള്‍ ഫോണ്‍ ആണ് എന്നും ഞാന്‍ മനസ്സിലാക്കി.
പുതിയ ആപ്പിള്‍ വാച്ച് ആണ് എങ്കില്‍ അതില്‍ ഒരു ഇ സി ജി അയച്ചു തരാമോ എന്ന് ചോദിച്ചു.
Apple Watch ലെ ഇ.സി.ജീ സൗജന്യ സേവനം ആണ്. അദ്ദേഹത്തിന്റെ മറുപടി ഉടനെ വന്നു. ‘ഞാന്‍ പുതിയ ആപ്പിള്‍ വാച്ച് ഇന്ന് തന്നെ വാങ്ങാം; ഞാന്‍ ഇ സി ജി അയച്ചുതരാം’
മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം വാച്ച് സ്വായത്തമാക്കി. വാച്ചില്‍ ഇ.സി.ജി എടുക്കേണ്ടത് എങ്ങനെ എന്നും അത് ഫോണില്‍ നിന്നും എങ്ങനെയാണ് പി ഡി എഫ് ആയി എനിക്ക് അയച്ചു തരേണ്ടതെന്നും വിശദീകരിക്കുകയും ഒരു വീഡിയോ അയച്ചു കൊടുക്കുകയും ചെയ്തു.
മണിക്കൂറുകള്‍ക്കുള്ളില്‍ ലീഡ് വണ്‍ ഇ സി ജി എനിക്ക് ലഭിച്ചു. അത് നോര്‍മല്‍ ആയിരുന്നു.
കഥ ഇവിടെ തീരുന്നില്ല;
ഇങ്ങനെ പോകുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.