KERALANEWSTrending

അങ്ങനെ പതിമൂന്നാം നമ്പർ കാറിനും മൻമോഹൻ ബംഗ്ലാവിനും പുതിയ അവകാശികൾ; കാർ ചോദിച്ച് വാങ്ങി പി പ്രസാദ്, മൻമോഹൻ ബംഗ്ലാവ് ആന്റണി രാജുവിന്; അന്ധവിശാസങ്ങളെ ഭയക്കാതെ മുന്നോട്ട്

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളുടെ പേരിൽ ഒഴിവാക്കപ്പെട്ട പതിമൂന്നാം നമ്പർ കാറിനും മൻമോഹൻ ബംഗ്ലാവിനും അവകാശികൾ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് ഉപയോഗിച്ച പതിമൂന്നാം നമ്പർ കാർ ചോദിച്ച് വാങ്ങിയത് കൃഷി മന്ത്രി പി പ്രസാദാണ്. ഐസക്ക് താമസിച്ചിരുന്ന മൻമോഹൻ ബംഗ്ലാവ് ഇക്കുറി ഗതാഗത മന്ത്രി ആൻ്റണി രാജു സ്വന്തമാക്കി.

കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്ത്, ജോസ് കെ മാണി സംഘത്തിലെ പ്രധാനി ആയ റോഷി അഗസ്റ്റിന് ലഭിച്ചപ്പോൾ കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് ആരോഗ്യമന്ത്രി വീണ ജോർജ്ജിനും നൽകിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ലിഫ് ഹോസിന് സമീപമുള്ള പമ്പ ലഭിച്ചു.

13-ാം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോഴാണ് 13-ാം നമ്പര്‍ കാര്‍ ഇല്ലാതായത്. അതിനാല്‍ തന്നെ തൊട്ടു പിന്നാലെ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാര്‍ക്കാര്‍ക്കും 13-ാം നമ്പര്‍ കാര്‍ ലഭിച്ചിരുന്നില്ല.എന്നാല്‍, സംഭവം വിവിധ കോണുകളില്‍ ചര്‍ച്ചയാകുകയും വിവാദത്തിന് ഇടയാകുകയും ചെയ്തതോടെയാണ് നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ടൂറിസം വകുപ്പ് നിര്‍ബന്ധിതമായത്. നമ്പര്‍ ഇല്ലാതിരുന്നതിനാല്‍ 13-ാം നമ്പര്‍ കാര്‍ മന്ത്രിമാര്‍ക്ക് അനുവദിച്ചിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരും 13 എന്ന നമ്പര്‍ അശുഭമായി കാണുന്നുവെന്ന തരത്തില്‍ വന്‍ ചര്‍ച്ചകളാണു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കത്തിക്കയറിയത്. ഇതെത്തുടര്‍ന്നാണ് തോമസ് ഐസക് 13-ാം നമ്പരിനായി അപേക്ഷ നല്‍കിയത്. ആദ്യം തോമസ് ഐസക്കിന് അനുവദിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ 10 ആയിരുന്നു. അതിന് മുമ്പുള്ള എല്‍ഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രിയുടെ വാഹന നമ്പര്‍ 23 ആയിരുന്നു. അന്ന് 13-ാം നമ്പര്‍ വാഹനം ഉപയോഗിച്ചതു വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയായിരുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ തോമസ് ഐസക്ക് ഏറ്റെടുത്ത 13-ാം നമ്പര്‍ കാര്‍ ഇത്തവണയും ഒഴിവാക്കിയതിലെ ഔചിത്യം എന്താണെന്ന് ചോദിച്ചു കൊണ്ടുള്ള ചര്‍ച്ചകള്‍ സോഷ്യൽ മീഡിയയിൽ ആരംഭിച്ചിരുന്നു. എന്നാൽ അന്ധവിശ്വാസങ്ങൾക്ക് ചെവി കൊടുക്കാതെ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്നെയാണ് തീരുമാനം എന്ന് വ്യക്‌തമാക്കുകയാണ് പുതിയ സർക്കാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close