Covid UpdatesKERALANEWSTop News

അങ്ങനെ ബാറുകളും തുറക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ മദ്യവില്പനയ്ക്ക് അനുമതി; മദ്യവില്പന ഇനി ആപ്പ് വഴി

തിരുവനന്തപുരം: ലോക്ഡൗൺ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി. ആപ്പ് മുഖേന സ്‌ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം. നിയന്ത്രണങ്ങളോട് കൂടിയാകും ഇത്. രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെയാകും പ്രവർത്തനസമയമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ബാറുകളിൽ പാഴ്സൽ മാത്രമാകും ലഭ്യമാകുക. അപ്പ് വഴി ബുക്ക് ചെയ്താകും മദ്യ വിൽപ്പനയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും മദ്യശാലകൾക്ക് മുന്നില്‍ ആള്‍ക്കുട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കൊവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായ സാഹചര്യത്തിൽ മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ജൂണ് 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ആശ്വാസകരമായ സാഹചര്യത്തിലേക്ക് വന്നതിനാലാണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചതെന്നും എന്നാൽ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കാവുന്ന അവസ്ഥയിൽ എത്തിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close