INDIANEWS

അങ്ങനെ ബിയറിന് വരെ പെട്രോളിനേക്കാൾ വില കുറവായി; “മദ്യപിച്ചോളൂ.. വണ്ടി ഓടിക്കരുത്” : ഇന്ധനവില വർധനയെ ട്രോളി കോൺഗ്രസ്സ് നേതാവ് കീർത്തി ആസാദ്

ന്യുഡൽഹി: ഇന്ധനവില വർദ്ധനവിനെ രസകരമായ ഒരു ട്വീറ്റിലൂടെ പരിഹസിച്ച് കോൺഗ്രസ്സ് നേതാവ് കീർത്തി ആസാദ്. ബിയറിന് വരെ പെട്രോളിനേക്കാൾ വിലകുറവായെന്നാണ് അദ്ദേഹം പറയുന്നത്. ട്വീറ്റ് എന്തായാലും നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

‘അവസാനം അത് സംഭവിച്ചിരിക്കുന്നു, പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോൾ ബിയറിന് പെട്രോളിനെക്കാൾ വിലക്കുറവാണ്. ഇപ്പോൾ പുതിയൊരു പരസ്യവാചകവുമുണ്ടാകും, കുടിക്കൂ, വാഹനം ഓടിക്കരുത്” – കീർത്തി ആസാദ് ട്വീറ്റ് ചെയ്തു.

കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും ഇന്ധനവില നൂറു രൂപ കടന്നിരിക്കുകയാണ്. ഇതിനെതിരെ രാജ്യത്തിൻറെ പല ഭാഗത്തും ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇതിനെതിരെ പ്രതിപക്ഷ നേതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close