
ചെന്നൈ: ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുന്ന അച്ഛന് എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില സ്റ്റേബിള്‍ ആയി തുടരുന്നതായി മകന് എസ് പിബി ചരണ്‍.’സ്ഥിതി ഇന്നലത്തേതിന് സമാനമാണ്. വെന്റിലേറ്ററില്‍ നിന്നും മാറ്റി എന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അത് സത്യമല്ല, എത്രയും പെട്ടെന്ന് ആ ദിവസം വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എംജിഎം ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം,’ വീഡിയോയില്‍ രാം ചരണ്‍ പറഞ്ഞു.
മികച്ച പരിചരണമാണ് അച്ഛന് ആശുപത്രിയില്‍ ലഭിക്കുന്നതെന്നും രാം ചരണ്‍ വ്യക്തമാക്കി. ”പ്രാര്‍ത്ഥനകള്‍ തുടരുക. നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ”കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഈ മാസം ആദ്യം ചെന്നൈയുടെ എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ച എസ്പി ബാലസുബ്രഹ്മണ്യത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 13 ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.