KERALANEWSTrending

അഞ്ചുവര്‍ഷത്തിന് ശേഷം തെക്കന്‍ കേരള തീരത്ത് വീണ്ടും മത്തി എത്തി

തിരുവനന്തപുരം: തെക്കന്‍ കേരള തീരത്ത് ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും മത്തി ( ചാള ) എത്തി. എന്നാല്‍ തീരെ ചെറിയ മത്തിയായതിനാല്‍ ഇവയെ പിടിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധ നിര്‍ദ്ദേശം.അഞ്ചുവര്‍ഷമായി ക്ഷാമംനേരിട്ടിരുന്ന മത്തിയാണ് തെക്കന്‍ കേരളതീരത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.14-16 സെന്റീമീറ്റര്‍ മാത്രം നീളമുള്ള ഇവ മുട്ടയിടാന്‍ പാകമാകാത്തവയാണെന്നും ഇവയെ പിടിച്ചാല്‍ വീണ്ടും മത്തി കിട്ടാതെയാകുമെന്നുമാണ് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറവ് മത്തിയാണ് 2019-ല്‍ കിട്ടിയത് .44,320 ടണ്‍ എന്ന അളവ് കുറയാന്‍ കാരണം എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങളാണ് എന്ന് കണ്ടെത്തിയിരുന്നു. ചെറിയ മത്തി പിടിക്കുന്നത് നിയന്ത്രിക്കണമെന്ന കാര്യം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close