KERALANEWS

അഞ്ചു ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന അഞ്ചു ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. എല്ലാ ജില്ലകളിലും കൊട്ടിക്കലാശം സമാധാനപരമായാണ് സമാപിച്ചതകോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഹാട്രിക് തികക്കാനാണ് യുഡിഎഫ് ശ്രമം. പാലക്കാട് മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇടതു മുന്നണിയുടെ മത്സരം. തൃശൂരും പാലക്കാട്ടും മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്.എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഹാട്രിക് തികക്കാനാണ് യുഡിഎഫ് ശ്രമം. പാലക്കാട് മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇടതു മുന്നണിയുടെ മത്സരം. തൃശൂരും പാലക്കാട്ടും മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മികച്ച പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. കൊവിഡ് ഭീതി വകവയ്ക്കാതെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. തപാല്‍ വോട്ടുകള്‍ കൂടി കൂട്ടുമ്പോള്‍ 2015 ലെ തെരഞ്ഞെടുപ്പിന് ഒപ്പം പോളിംഗ് ശതമാനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലും പകുതിയിലേറെ വോട്ടുകള്‍ ഉച്ചയ്ക്ക് തന്നെ പോള്‍ ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close