INDIANEWSTrending

അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത 21 കാരന് വധശിക്ഷ

ജയ്പൂര്‍: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത 21 കാരന് വധശിക്ഷ. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്‌സോ കോടതിയാണ് വധശിക്ഷക്കു വിധിച്ചത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ അതിവേഗ നടപടി. കഴിഞ്ഞ മാസം 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച പോലീസ് ഒന്‍പത് ദിവസത്തില്‍ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെ 21കാരനായ പ്രതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഇക്കാര്യം ഉടന്‍ തന്നെ കുഞ്ഞിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാര്‍ വന്ന് സ്ഥലത്ത് എത്തിയിരുന്നങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പരുക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. കൃത്യമായ തെളിവുകളോടെയായിരുന്നു പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 40 സാക്ഷികളെയും 250 രേഖകളും ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ഹാജരാക്കി. ഇതോടെയാണ് 26 ദീവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close