KERALANEWS

അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍; കാഞ്ഞിരംകുളം സ്റ്റേഷനിലെ പോലീസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്‌

തിരുവനന്തപുരം: അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര തിരുപുറം മാവിള കടവ് സ്വദേശി ഷിബു (50) വിന്റെ മൃതദേഹമാണ് സ്വന്തം വീട്ടില്‍ കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ പോലീസുകാരനാണ് ഷിബു. ആറ് ദിവസം മുമ്പാണ് ഇദ്ദേഹം ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്. ഇതിന് ശേഷം ഷിബുവിനെ വീടിന് പുറത്ത് ആരും കണ്ടിരുന്നില്ല. ഇന്നലെ മുതല്‍ പരിസരത്ത് അഴുകിയ ഗന്ധം പരന്നിരുന്നു. ഇതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി വീട് തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ ഷിബുവിനെ കണ്ടത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു ഷിബു. മകള്‍ അമ്മയ്ക്കൊപ്പം പോയതോടെ ഷിബു വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ തിരുവനനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരണ കാരണം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരിക്കാം എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. റൂറല്‍ എസ്പി, നെയ്യാറ്റിന്‍കര ഡിവൈഎസ്പി എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് കോവിഡ് പരിശോധന നടത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close