INDIANEWS

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ തീകൊളുത്തി കൊന്നു

മധ്യപ്രദേശ്: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തീകൊളുത്തി കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മധ്യപ്രദേശിലെ സിങ്ക്‌റൗളി ജില്ലയിലെ സുഖാര്‍ ഗ്രാമത്തിലാണ് സംഭവം. 27 വയസ്സുള്ള ഗുഡ്ഡി സിങ് എന്ന യുവതിയാണ് സ്വന്തം മകനെ തീകൊളുത്തി കൊന്നത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ച് മാസം പ്രായമുള്ള മകനെ എപ്പോഴാണ് തീകൊളുത്തിയതെന്ന് അറിയില്ലെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതോടെ ഗുഡ്ഡി തീകൊളുത്തുകയായിരുന്നുവെന്ന് യുവതിയുടെ ഭര്‍തൃമാതാവ് പൊലീസിനോട് പറഞ്ഞു. അവരാണ് പോലീസില്‍ പരാതി നല്‍കിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട ആണ്‍കുഞ്ഞിനെ കൂടാതെ മൂന്ന് പെണ്‍മക്കളുടെ കൂടി അമ്മയാണ് ഗുഡ്ഡി. നാലാമതായി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയെ സ്ഥലത്തുള്ള ‘മന്ത്രവാദി’ ചികിത്സിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തില്‍ മന്ത്രവാദിക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദുര്‍മന്ത്രവാദത്തിനായി യുവതിയെ ഉപയോഗിച്ച് മകനെ കൊലപ്പെടുത്തിയതാണോ എന്ന തടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. യുവതിയുടെ ബന്ധുക്കളും സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close