KERALANEWSTrending

അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:അഞ്ച് ലക്ഷം കൊവിഡ് വാക്സിന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ വേണമെന്നും പ്രത്യേക പരിഗണന വേണമെന്നും കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കൊവിഡ് ബാധിച്ചതാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ കൊവിഡ് ബാധിച്ചത് 4,103 പേര്‍ക്കാണ്. ഇതോടെ എറണാകുളം ജില്ലയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,961 ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close