INDIANEWSTrending

അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഒന്നായപ്പോൾ ലഭിച്ചത് സ്വപ്നം കണ്ട ജീവിതമല്ല; ആത്മഹത്യ ചെയ്ത് 25കാരൻ; ഭർത്താവ് മരിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് യുവതിയും

കൊൽക്കത്ത: ഭർത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി യുവതി. പശ്ചിമ ബം​ഗാളിലെ ഹൗറയിലാണ് സംഭവം. 22കാരിയായ നേഹയാണ് ആത്മഹത്യക്കൊരുങ്ങിയ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കാതെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചത്. 25കാരനായ അമോൻ ആണ് ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ മരണശേഷവും യുവതിയിൽ വിഷമമൊന്നും കാണാതെ വന്നതോടെ ബന്ധുക്കൾക്ക് സംശയം തോന്നുകയും ഫോൺ പരിശോധിക്കുകയുമായിരുന്നു. ഇതോടെയാണ് യുവതി പകർത്തിയ ദൃശ്യങ്ങൾ ബന്ധുക്കൾ കാണുന്നത്.

അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷം നാലുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ, വിവാഹത്തിന് പിന്നാലെ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയായിരുന്നു എന്ന് ആത്മഹത്യ ചെയ്ത യുവാവിന്റെ ബന്ധുക്കൾ പറയുന്നു. കല്യാണത്തിന് ശേഷം ഇരുവരും ജോലി ഉപേക്ഷിച്ചു. ഭർത്താവ് അമോൻ ബിസിനസ് ആരംഭിച്ചു. അതിനിടെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു. ഇരുവരും ഡൽഹിയിലേക്ക് യാത്ര പോയതിന് ശേഷമാണ് ഇരുവരും പരസ്പരം മനസ് കൊണ്ട് അകന്നതെന്ന് ബന്ധുക്കൾ പറയുന്നു. യാത്രയിൽ ഭാര്യ തന്റെ കൂടെ വേണമെന്ന് അമോൻ ആഗ്രഹിച്ചു. എന്നാൽ ഭാര്യ കൂടെ പോകാൻ വിസമ്മതിച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വർധിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

ഏപ്രിൽ അഞ്ചിന് കൊൽക്കത്തയിൽ മടങ്ങിയെത്തിയ നേഹ അമോനിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. ഭർത്താവിന്റെ കുടുംബക്കാർ ചികിത്സയ്ക്കായി വെല്ലൂരിൽ പോയിരുന്ന സമയത്താണ് വിവാഹ മോചനം ആവശ്യപ്പെട്ടത്. അതിനിടെയാണ് യുവാവ് ജീവനൊടുക്കിയത്. വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് ഭർത്താവ് യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ധരിച്ചിരുന്നില്ലെന്ന് നേഹ പറയുന്നു. ഇതിന് മുൻപും യുവാവ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഭാര്യയുടെ വാക്കുകൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

യുവാവിന്റെ മരണ ശേഷവും യാതൊരു വിഷമവുമില്ലാതെയാണ് നേഹയെ കാണപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് യുവാവ് ആത്മഹത്യ ചെയ്യുന്ന വീഡിയോ കണ്ടത്. ഇക്കാര്യം ചോദിച്ചപ്പോൾ അമോൻ വ്യാജ ഭീഷണിയാണ് മുഴക്കിയതെന്നാണ് കരുതിയതെന്നാണ് നേഹയുടെ പ്രതികരണമെന്ന് ബന്ധുക്കൾ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close