KERALA

അഞ്ഞൂറ് ദിവസം കിട്ടിയാലും തീരില്ല, മുഖ്യമന്ത്രിയുടെ നൂറ് ദിന പരിപാടി തട്ടിപ്പ്: ചെന്നിത്തല

തിരുവനന്തപുരം: ഉത്രാട ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല പ്രഖ്യാപനങ്ങളും ഇപ്പോള്‍ നടക്കുന്നത് തന്നെയാണെന്നും എന്തിനാണ് തിടുക്കപ്പെട്ട് ഇങ്ങനെയൊരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല. മുഖ്യമന്ത്രി പ്രഖ്യാപിച്ച പല പരിപാടികളും അഞ്ഞൂറ് ദിവസം കിട്ടിയാലും തീരില്ല. പല പദ്ധതികളും പേരില്‍ മാത്രം ഒതുങ്ങിയതാണെന്നും ചെന്നിത്തല ആരോപിച്ചു.

ലഹരിമരുന്ന്-സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കണമെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളും മയക്കുമരുന്ന് കേസിലെ പ്രതികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മയക്കുമരുന്ന് കടത്തും വിതരണവും കേരള പൊലീസിലെ നാര്‍കോട്ടിക് സെല്‍ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.വെഞ്ഞാറമൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിയുടെ പേര് വലിച്ചിഴക്കുന്നതിനെതിരെയും ചെന്നിത്തല രംഗത്തെത്തി. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ പേരില്‍ സംസ്ഥാനത്താകമാനം കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ നശിപ്പിക്കാനും കോണ്‍ഗ്രസിനെ അടിച്ചമര്‍ത്താനുമാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനു മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. കോണ്‍ഗ്രസിനെ അടിച്ചമര്‍ത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close