NEWSWORLD

അടച്ചു പൂട്ടി പുറത്ത് കടത്താന്‍;കോവിഡ് വ്യാപനത്തെ തടയാന്‍ നഗരങ്ങള്‍ അടച്ചുപൂട്ടി ചൈന

ബീജിങ്: കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തെ തടയാന്‍ ശക്തമായ നടപടികളുമായി ചൈന. ഇതിന്റ ഭാഗമായി നഗരങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളിലേക്കാണ് രാജ്യം നീങ്ങുന്നത്.സൗത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടേക്കുളള ഗതാഗതസംവിധാനങ്ങള്‍ വിലക്കി, റോഡുകള്‍ അടച്ചു, പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തിനകത്തേക്കോ രാജ്യത്ത് നിന്ന് പുറത്തേക്കോ കടക്കാന്‍ അനുമതി ഇല്ല. സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും കര്‍ശന മാനദണ്ഡങ്ങളുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ നടത്താന്‍ മാത്രമാണ് അനുമതി.2019ല്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരി ചൈനയെ അതിരൂക്ഷമായാണ് ബാധിച്ചത്. എന്നാല്‍ രാജ്യവ്യാപക-പ്രാദേശിക ലോക്ക് ഡൗണ്‍, വ്യാപക പരിശോധനകള്‍, യാത്രാനിയന്ത്രണങ്ങള്‍ തുടങ്ങിയവയിലൂടെ വ്യാപനത്തെ വേഗത്തില്‍ പ്രതിരോധിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു.

കോവിഡിന്റെ രണ്ടാം വരവിലും കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ചൈനയ്ക്ക് സാധിച്ചിരുന്നു. ഇനിയും കൂടിയേക്കുമെന്ന സാഹചര്യത്തിലാണ് ഈ മേഖലയുമായി അടുത്തുകിടക്കുന്ന രണ്ട് നഗരങ്ങള്‍ അടച്ചിടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close