INDIANEWS

അടല്‍ തുരങ്കപാതയില്‍ 72 മണിക്കൂറിനിടെ മൂന്ന് വാഹനാപകടം

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച റോത്തങ്ങിലെ അടല്‍ തുരങ്കപാതയില്‍ 72 മണിക്കൂറിനിടെ മൂന്ന് വാഹനാപകടം. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ പറഞ്ഞു.തുരങ്കത്തിലൂടെ കടന്നുപോകുന്നതിനിടെ സെല്‍ഫിയെടുക്കാനുള്ള ശ്രമങ്ങളാണ് അപകടത്തില്‍ കലാശിച്ചത്. തുരങ്കത്തില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കാത്തതില്‍ പ്രാദേശിക അധികൃതരെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 48 മണിക്കൂറിന് ശേഷമാണ് സുരക്ഷാ ജീവനക്കാരെ നിയോഗിച്ചത്. വാഹനയാത്രികര്‍ തുരങ്കത്തില്‍ നിര്‍ത്തി ഫോട്ടോയെടുക്കുന്നതും യാത്രക്കിടെ സെല്‍ഫിയെടുക്കുന്നതും അപകട ഭീഷണിയാകുന്നുണ്ട്.

ഹിമാചല്‍ പ്രദേശിലെ മണാലി- ലേ പാതകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മിച്ച രാജ്യത്തിന്റെ അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്.1000 അടി ഉയരത്തില്‍ 9.2 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കുമെന്നതാണ് തുരങ്കത്തിന്റെ പ്രാധാന്യം. പത്തു വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close