Top NewsWORLD

അടിവസ്ത്രമിട്ടില്ലേല്‍ ആകാശം ഇടിഞ്ഞ് വീഴുമോ? ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന് പിന്തുണയുമായി സോഷ്യല്‍മീഡിയ

ഹെല്‍സിങ്കി: അടിവസ്ത്രമില്ലാത്ത ഫോട്ടോയുടെ പേരില്‍ വിവാദത്തില്‍ പെട്ട ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന് പിന്തുണയുമായി സോഷ്യല്‍മീഡിയ. 34കാരിയായ സന്ന അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് സന്നക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. രാജ്യത്തെ പ്രമുഖ ഫാഷന്‍ മാഗസിനായ ‘ട്രെന്‍ഡിമാഗ്’ നായി സന്ന പോസ് ചെയ്തിരുന്നു. അതില്‍ ബ്ലൗസ് ഇല്ലാതെ കുറഞ്ഞ കട്ട് ജാക്കറ്റ് മാത്രമായിരുന്നു യുവതിയായ പ്രധാനമന്ത്രി ധരിച്ചിരുന്നത്. അതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ സന്നയെ പിന്തുണച്ചും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത് സപ്പോര്‍ട്ട് സന്ന എന്ന ഹാഷ്ടാഗില്‍ അടിവസ്ത്രമില്ലാത്ത ഫോട്ടോ പോസ്റ്റ് ചെയ്താണ് യുവതികള്‍ സന്നക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

സന്നയെ പിന്തുണക്കുന്നവര്‍ സമാനമായ വസ്ത്രധാരണത്തില്‍ അവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും സന്ന മാരിന് എതിരായുള്ള സെക്‌സിസ്റ്റ് ട്രോളുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ‘സപ്പോര്‍ട്ട് സന്ന’ എന്ന ഹാഷ്ടാഗിന് കീഴില്‍, നെറ്റിസന്‍മാര്‍ വളരെയധികം സ്‌നേഹവും പിന്തുണയും അയയ്ക്കുകയും ട്രോളര്‍മാരുടെ സങ്കുചിത മനോഭാവത്തെ വിമര്‍ശിക്കുകയും ചെയ്യുകയാണ്. പുരുഷാധിപത്യത്തിന്റെ ചങ്ങലകള്‍ തകര്‍ക്കാനും തന്റെ നിലപാടില്‍ സത്യസന്ധമായി നിലകൊള്ളുകയും പിന്നോട്ട് പോകാതിരിക്കുകയും ചെയ്തതിന് അവര്‍ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നുമുണ്ട്.

https://www.instagram.com/p/CGNVeqTBbkJ/?utm_source=ig_embed

സന്നാ മാരിന്‍ കഴിഞ്ഞ വര്‍ഷം ഫിന്‍ലന്റ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയുരുന്നു. ഫിന്‍ലാന്റിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് സന്നാ. കഴുത്തിന് അല്‍പം ഇറക്കം കൂടിയ ബ്ലേസര്‍ ധരിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബര്‍ ആക്രമണത്തിനിരയാവാന്‍ കാരണമായത്. വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടിപ്പോയി എന്ന് മാത്രമല്ല, അടിവസ്ത്രം ധരിച്ചിട്ടില്ലെന്നും സൈബര്‍ ലോകത്തെ സദാചാരവാദികള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ സന്നയെപ്പോലെ ഒരു പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞാണ് ആക്രമണം ആരംഭിച്ചത്.

സന്നയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന ചിത്രമാണെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ ആണോ എന്നുമൊക്കെ പോകുന്നു കമന്റുകള്‍. ഇതിനിടെ സന്നയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. സന്നയ്ക്കു സമാനമായി വസ്ത്രം ധരിച്ച് വസ്ത്രധാരണം ഒരാളുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നില്ലെന്നു പറഞ്ഞാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ചത്. മുപ്പത്തിനാലുകാരിയായ സന്നാ ഒരു ഫാഷന്‍ മാഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവര്‍ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ കഴുത്താര്‍ന്ന ബ്ലേസറാണ് സന്നാ ധരിചത്. ഇതാണ് സദാചാരക്കാരെ പ്രകോപിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 1985ല്‍ ജനിച്ച സന്ന ലെസ്ബിയന്‍ ദമ്പതികളുടെ മകളായി വളര്‍ന്ന സാഹചര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തുടക്കത്തില്‍ കുടുംബത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും ആത്മവിശ്വാസമില്ലായിരുന്നുവെന്നും പിന്നീട് അമ്മയാണ് കരുത്തും പിന്തുണയും നല്‍കിയതെന്നും സന്ന പറഞ്ഞിരുന്നു. 27-ാം വയസ്സില്‍ സിറ്റി കൗണ്‍സിലിന്റെ നേതാവായാണ് സന്നാ രാഷ്ട്രീയത്തില്‍ സജീവമായത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സന്നാ എത്തിയത്. പ്രധാനമന്ത്രി ആകുന്നതിന് മുന്‍പേ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. ദീര്‍ഘകാലം തന്റെ പങ്കാളിയായിരുന്ന മാര്‍ക്കസ് റൈക്കൊനുമായി കഴിഞ്ഞ അഗസ്റ്റിലായിരുന്നു സന്ന വിവാഹിതയായത്. ഇവര്‍ക്ക് മൂന്നുവയസ്സുള്ള ഒരു പുത്രിയുമുണ്ട്. മാരിന്റെ ഔദ്യോഗിക വസതിയില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങിയ നാല്പതോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. സ്വവര്‍ഗ്ഗ രതി ഇഷ്ടപ്പെടുന്ന മാതാവും അവരുടെ സ്ത്രീ സുഹൃത്തും ചേര്‍ന്ന ഒരു റെയിന്‍ബോ കുടുംബത്തിലായിരുന്നു സന്ന വളര്‍ന്നത്. അവരുടേ കുടുംബത്തില്‍ നിന്നും ആദ്യമായി യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം നേടിയ വ്യക്തിയും സന്നയായിരുന്നു.

ഫിന്‍ലന്‍ഡിലെ ഗതാഗതമന്ത്രി ആയിരുന്ന സന്ന മാറിന്‍ 2019 ഡിസംബര്‍ എട്ടിനാണ് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്. ആന്റി റിന്നെയില്‍ നിന്നാണ് സന്ന പ്രധാനമന്ത്രി പദത്തിന്റെ ചുമതല ഏറ്റെടുത്ത്. പ്രധാനമന്ത്രി പദത്തില്‍ ആറുമാസം പൂര്‍ത്തീകരിച്ചതിനു പിന്നാലെ ഒരാഴ്ച മുമ്പാണ് ആന്റി റിന്നെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജി വെച്ചത്. പോസ്റ്റല്‍ സമരം കൈകാര്യം ചെയ്തതില്‍ സംഭവിച്ച വീഴ്ചയെ തുടര്‍ന്നായിരുന്നു ആന്റി റിന്നെയുടെ രാജി. റിന്നെയെ പോലെ തന്നെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയാണ് മാറിനും. ഫിന്‍ലന്‍ഡ് ഭരിക്കുന്ന അഞ്ചംഗ സഖ്യകക്ഷി സര്‍ക്കാരില്‍ ഏറ്റവും വലിയ പാര്‍ട്ടിയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. സഖ്യകക്ഷി സര്‍ക്കാരിലെ മറ്റ് നാല് പാര്‍ട്ടികളും സ്ത്രീകള്‍ തന്നെയാണ് നയിക്കുന്നത്. ഇതില്‍ ഒരാളൊഴിച്ച് ബാക്കി എല്ലാവരും 35 വയസില്‍ താഴെയുള്ളവരാണ്. പ്രധാനമന്ത്രി പദത്തില്‍ എത്തിയതോടെ 40 വയസില്‍ താഴെയുള്ള ലോകനേതാക്കളുടെ പട്ടികയിലേക്ക് മാറിനും എത്തി. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആന്‍ഡേണുമായാണ് മാറിനെ താരതമ്യപ്പെടുത്തുന്നത്. ആന്‍ഡേറിനെ പോലെ മാറിനും ഇപ്പോഴാണ് അമ്മയായത്. കഴിഞ്ഞ വര്‍ഷമായിരുന്നു മകള്‍ എമ്മയ്ക്ക് മാറിന്‍ ജന്മം നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close