INDIANEWSTrending

അടിവസ്ത്ര വിപണിയിലും ഫാഷൻ തരം​ഗം; സ്‌ത്രീസൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്ന ’ബ്രാ’യിലെ പരീക്ഷണങ്ങൾ നിരവധി; പാന്റീസുകളിലും പെണ്ണുങ്ങൾക്ക് അനവധി ചോയ്സ്; 1200 കോടി ഡോളർ വിപണി വളർച്ചയെന്നും റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ സ്ത്രീകളുടെ അടിവസ്ത്ര വിപണിയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് റിപ്പോർട്ട്. സ്ത്രീകളുടെ അടിവസ്ത്ര വിപണി 2025ഓടെ 1100 കോടി ഡോളർ മുതൽ 1200 കോടി ഡോളർ വരെ വളരുമെന്നാണ് കൺസൾട്ടിങ് സ്ഥാപനമായ റെഡ്‌സീർ വെളിപ്പെടുത്തുന്നത്. പുത്തൻ ബ്രാന്റുകളെ കുറിച്ച് യുവതികൾ കൂടുതൽ ബോധവതികളാകുന്നത് വിപണിക്ക് ​ഗുണം ചെയ്യുമെന്നാണ് റെഡ്സീർ പറയുന്നത്. കൂടുതൽ യുവതികൾ ആ മേഖലയിൽ തൊഴിൽ തേടി എത്തുന്നതും പുത്തൻ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കുമെന്നും സ്ഥാപനം മുന്നറിയിപ്പ് നൽകുന്നു.

വസ്ത്ര വിപണന മേഖലയിൽ തന്നെ അതിവേഗം വളരുന്ന ഒന്നാണിത്. 2025 ഓടെ ഓൺലൈനിലെ സ്ത്രീകളുടെ അടിവസ്ത്ര വിപണി 100 കോടി ഡോളർ മുതൽ 120 കോടി ഡോളർ വരെ വളരും. ഓഫ്ലൈൻ വിപണിയിൽ ശ്രദ്ധയൂന്നി മുന്നോട്ട് പോകുന്ന അമന്റെ എനമോർ, ട്രയംഫ് തുടങ്ങിയ നിരവധി ബ്രാന്റുകളുണ്ട്. അതേസമയം ഓൺലൈനിൽ ഫ്‌ലിപ്കാർട്ടിലോ ആമസോണിലോ ഇതിന് പ്രത്യക ശ്രദ്ധ നൽകിയിട്ടില്ല.

മറ്റ്‌ രംഗങ്ങളെപ്പോലെ ഇന്നർവെയറുകളുടെ ഫാഷനും തരംഗം സൃഷ്‌ടിക്കുകയാണ്‌ ഫാഷനേക്കാൾ പ്രധാനം വൃത്തിയും, അണിയാനുള്ള സൗകര്യവും, ആകർഷണീയതയും, നിറവും തന്നെയാണ്. സ്‌ത്രീസൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്ന ’ബ്രാ’യിലാണ്‌ പരീക്ഷണങ്ങൾ കൂടുതൽ. വൈറ്റ്‌ സ്‌കിൻകളർ, ബ്ലൂ, ബ്ലാക്ക്‌, നെറ്റ്‌, ഓബ്‌റിഡ്‌ജ്, ബേൾഗണ്ടി, ക്രിം, റെഡ്‌ലവൻഡർ, പിങ്ക്‌, യെല്ലോ നിറങ്ങളാണ്‌ ഇപ്പോൾ വിപണിയിൽ പ്രിയം. മുൻപൊക്കെ സ്ത്രീകൾക്ക്‌ അടിവസ്ത്രങ്ങൾ വാങ്ങാൻ മടിയായിരുന്നു. ഒരു ഷോപ്പിൽ പോയി ഇഷ്ടമുള്ളത്‌ നോക്കി വാങ്ങാനൊന്നും അവർ താൽപര്യപ്പെട്ടിരുന്നില്ല. കിട്ടുന്നതിൽ സംതൃപ്തിയാവുകയായിരുന്നു. എന്നാൽ ഇന്ന് കാലം മാറി, ഇപ്പോൾ ഓൺലൈനിൽ അവരുടെ അഭിരുചിക്കനുസരിച്ച്‌ വിവിധ ഫാഷനിൽ വിവിധ മോഡലുകളിൽ അടിവസ്ത്രങ്ങൾ ലഭ്യമായിത്തുടങ്ങി.

ഇപ്പൊൾ മുൻപത്തേക്കാൾ മികച്ച മോഡലുകൾ ഷോപ്പുകളിൽ ലഭിക്കുന്നതിനേക്കാൾ അധികമായി ഓൺലൈനിൽ ലഭിച്ചു തുടങ്ങി. ഇന്ന് സ്ത്രീകൾക്ക്‌ മുൻപത്തേക്കാൾ സ്വാതന്ത്ര്യത്തോടെ മികച്ചത്‌ തിരഞ്ഞെടുക്കാൻ അവസരമുണ്ട്‌. അവർക്കിണങ്ങിയ സൈസും നിറങ്ങളും മോഡലുകളും യഥേഷ്ടം തിരഞ്ഞെടുക്കാം.വിവിധ വസ്‌ത്രങ്ങളോടൊപ്പം അണിയാൻ കഴിയുന്ന ബ്രാകളും ലഭ്യമാണ്‌. സൽവാർ കമ്മീസ്‌, സാരി ബ്ലൗസ്‌, പാഡ്‌ ബ്രാ, അണ്ടർവയർ, നഴ്‌സിങ്ങ്‌ ബ്രാ, ഡിസൈൻ ബ്രാ തുടങ്ങിയവ. സാധാരണ സാരിയോടൊപ്പം ഉപയോഗിക്കുന്നതരം കട്ടിംഗുകൾ ഇല്ലാത്തതാണ്‌ സൽവാർ കമ്മീസിനോടൊപ്പം ഉപയോഗിക്കുന്ന ബ്രാകളുടെ പ്രത്യേകത. സൽവാർ ധരിക്കുമ്പോൾ ഒതുങ്ങിയിരിക്കാൻ ഇത്‌ സഹായിക്കും. സാരി ബ്ലൗസിനോടൊപ്പം കപ്പ്‌ മുഴുവൻ മൂടിയ ബ്രാകളാണ്‌ ഉത്തമം. നെറ്റ്‌ മോഡൽ ബ്രാകൾ ബ്രൈഡൽ കളക്ഷനിലാണ്‌ കൂടുതലും വിറ്റുപോകുന്നത്‌. കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന നൈറ്റ്‌വെയർ ബ്രാകൾക്കും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്‌. നൈറ്റി ഉപയോഗിക്കുന്നതുപോലെ നീളമുള്ളതും ഇല്ലാത്തതുമായവയുണ്ട്‌. 350 രൂപ മുതലുള്ളത്‌ ലഭ്യമാണ്‌.

കൗമാരക്കാരുടെ ബ്രാകളിൽ കപ്പ്‌ സൈസ്‌ കുറവുള്ളതാണ്‌ കൂടുതൽ വിറ്റുപോകുന്നത്‌. ബ്രായുടെ സ്‌ട്രാപ്പിനുമുണ്ട്‌ പ്രത്യേകത. ’മൈക്രാ’ മോഡലാണ്‌ സ്‌ട്രാപ്പുകളിൽ ഏറ്റവും പുതിയവ സാധാരണ കോട്ടൻ നൂലുകളിൽ അൽപ്പം വ്യത്യാസമുള്ളവ സ്‌ട്രാപ്പിനിടയിൽ ഉപയോഗിക്കുന്നു. ഇവ ശരീരത്തിന്‌ കൂടുതൽ സ്വീകാര്യമെന്നാണ്‌. കൂടാതെ മേൽവസ്‌ത്രത്തിനിണങ്ങുന്നവ മറ്റൊരു ട്രെൻഡാണ്‌. വൈഡ്‌ നെക്കുള്ള ഡ്രസാണെങ്കിൽ ട്രാൻപേരന്റ്‌ സ്‌ട്രാപ്പുള്ള ബ്രാ തെരഞ്ഞെടുക്കാം.

ആദ്യമായി ബ്രാ അണിയുന്നവർക്കുള്ള ബിഗിനേഴ്‌സ് ബ്രായ്‌ക്ക് വില 100 രൂപ മുതലാണ്‌. ആദ്യമായി അണിയുമ്പോൾ ഉണ്ടാകുന്ന അസ്വസ്‌ഥതകൾ ഒഴിവാക്കാൻ ഹുക്കില്ലാത്തതും ബനിയൻ മോഡലിലുള്ളതും അണിയാൻ സുഖമുള്ളതുമായവ ലഭ്യമാണ്‌. 50 രൂപ മുതൽ 349 രൂപവരെ വിലയിലാണ്‌ ബ്രേസിയേഴ്‌സിന്റെ വില. ബ്രായും പാന്റിസും ചേർന്ന സെറ്റുകളും ഇന്ന്‌ ലഭ്യമാണെങ്കിലും ഒരേ നിറത്തിലുള്ള സെറ്റ്‌ വാങ്ങുന്നതിനേക്കാൾ പെൺകുട്ടികൾക്ക്‌ പ്രിയം ഓരോ നിറത്തിനും അനുയോജ്യമായ മറ്റൊരു നിറം തെരഞ്ഞെടുക്കുന്നതാണ്‌. വി സ്‌റ്റാറും, ജോക്കിയും വിപണിയിലെത്തിച്ചിരിക്കുന്ന ഷിമ്മികൾക്കും ആവശ്യക്കാർ ഏറെയാണ്‌. 65 മുതൽ 105 രൂപവരെയാണ്‌ വില. വി. സ്‌റ്റാർ, ജൂലിയറ്റ്‌, ഡെയ്‌സി, ഡീ, മൈ ബ്രാ, ഷെറി, ലൗവബിൾ, ലിറ്റിൽ ലൈസി തുടങ്ങിയവയാണ്‌ അടിവസ്‌ത്രങ്ങൾ വിപണിയിലിറക്കുന്ന മുൻനിര കമ്പനികൾ.

പാന്റീസുകൾ ശ്രദ്ധയാകർഷിക്കുന്നത്‌ കട്ടിങ്ങുകൾ കൊണ്ടാണ്‌. സാധാരണ കാണുന്നവ ബിക്കിനി ടൈപ്പ്‌, ഫുൾനൈറ്റ്‌, സ്‌ട്രോപ്പ്‌ എന്നിങ്ങനെ വിവിധ മോഡലുകളാണ്‌. ബോഡികെയർ, വി.ഐ.പി. ഫീലിംഗ്‌സ്, ടാൻടെക്‌സ്, ബ്രാൻഡുകളാണ്‌ പാന്റീസ്‌ വിപണികൾ കൈയടക്കിയിരിക്കുന്നത്‌.കട്ടിങ്ങ്‌ അനുസരിച്ചാണ്‌ പാന്റീസിന്റെ വില വ്യത്യാസപ്പെടുന്നത്‌. മുതിർന്ന കുട്ടികൾക്കായുള്ള അടിവസ്‌ത്രങ്ങൾ കൂടുതലായും വിപണിയിൽ എത്തിക്കുന്നത്‌ വി.ഐ.പി. ജോക്കി കമ്പനികളാണ്‌.

വേനൽക്കാലത്ത്‌ ഏറ്റവും ആശ്വാസം നൽകുന്നത്‌ ലൈക്കോ കോട്ടൺ മെറ്റീരിയലുകളാണ്‌. വയറുകുറയാൻ സഹായിക്കുന്ന ബോഡികെയർ പാന്റീസുകൾക്ക്‌ വില 335 രൂപ മുതലാണ്‌. വലിയ സ്‌തനങ്ങളുള്ള സ്‌ത്രീകൾക്ക്‌ ഉത്തമം അണ്ടർവയർ ബ്രാകളാണ്‌. അൾട്രാ സോഫ്‌റ്റ് , ടാക്‌ടൺ, ലൈക്രോകൊണ്ട്‌ നിർമ്മിച്ചിരിക്കുന്നവയാണിവ. ഇത്‌ കൂടുതൽ ഫിറ്റ്‌നസ്‌ പ്രദാനം ചെയ്യുന്നു. സ്‌തനങ്ങൾക്ക്‌ കൂടുതൽ താങ്ങും ലഭിക്കുന്നു. എന്നാൽ, അണ്ടർവയർ ബ്രാ ധരിച്ച്‌ ഉറങ്ങുന്നത്‌ ശരിയല്ല. ഇവ ധരിക്കുമ്പോൾ വയർ സ്‌തനങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്നാണ്‌. ഇങ്ങനെയുണ്ടായാൽ ധമനികൾക്ക്‌ ബ്ലോക്കുണ്ടാകാൻ സാധ്യതയുണ്ട്‌.

മുലയൂട്ടുന്ന അമ്മമാർക്ക്‌

മുലയൂട്ടൽ കാലത്തിനുശേഷം സ്‌തനങ്ങൾക്ക്‌ ആകൃതി നഷ്‌ടപ്പെട്ട്‌ തുടങ്ങുന്നത്‌ മിക്ക സ്‌ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്‌ ഇത്തരം പ്രശ്‌നമുള്ളവർക്ക്‌ ഏറ്റവും അനുയോജ്യം അണ്ടർവയർ ബ്രാകളാണ്‌. മുലയൂട്ടുന്ന അമ്മമാരുടെ സൗകര്യത്തിനായി പ്രത്യേകം ഡിസൈൻ ചെയ്‌തതാണ്‌. നഴ്‌സിങ്ങ്‌ ബ്രായിൽ കൊളുത്ത്‌ എടുക്കാതെതന്നെ മുല കൊടുക്കാൻ സൗകര്യത്തിലുള്ളവയും കപ്പ്‌ അഡ്‌ജസ്‌റ്റ് ചെയ്യാവുന്നവയുമാണ്‌. യാത്രയിൽ കുട്ടിയേയും ഒപ്പം കൊണ്ടുപോകുമ്പോൾ മുൻവശത്ത്‌ തുറപ്പുള്ള വസ്‌ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. നഴ്‌സിങ്‌ ബ്രായുടെ ഏറ്റവും താഴത്തെ കൊളുത്ത്‌ മാറ്റി അധികമാറും ശ്രദ്ധിക്കാതെ മുലയൂട്ടാം. ഒരു കൈകൊണ്ട്‌ എളുപ്പം വശത്തേക്ക്‌ വലിച്ച്‌ മാറ്റാവുന്ന രീതിയിലാണ്‌ ചില നഴ്‌സിങ്ങ്‌ ബ്രാകൾ. ഇത്തരം ബ്രാകൾ നേർത്ത തുണികൊണ്ടാണ്‌ നിർമ്മിക്കുക.

ബ്രാ ഉപയോഗിക്കുമ്പോൾ

പുറകുവശത്തെ ബാൻഡ്‌ സ്‌ട്രെയ്‌റ്റായി ഫിറ്റായിരിക്കണം. താഴത്തെവശം തോൾപലകകൾക്ക്‌ തൊട്ടുതാഴെ വരണം. പുറകുവശത്തെ ബാൻഡ്‌ എത്ര താന്നിരിക്കുന്നുവോ അത്രയും താണ്ടു ലഭിക്കുമെന്ന്‌ അറിയുക. കപ്പിനടിവശത്തെ ബാൻഡിൽ ഒരു വിരൽകടത്താനുള്ള ഇടയുള്ളതാണ്‌ ആശ്വാസദായകം. ചർമത്തിൽ ചുവന്നപാടുകൾ ഉണ്ടാക്കുന്നെങ്കിൽ ബാൻഡ്‌ നല്ല മുറുക്കമാണെന്ന്‌ മനസിലാക്കാം. പകുതിയോളം വലിവ്‌ കിട്ടുന്നവയാണ്‌ സാധാണ ഷോൾഡർ സ്‌ട്രാപ്പുകൾ.

കാലാവസ്‌ഥയും അടിവസ്‌ത്രങ്ങളും

ചൂട്‌ സമയത്ത്‌ സാരിയും ചുരിദാറുമൊക്കെ വാരിവലിച്ചിടുന്നത്‌. ജോലിത്തിരക്കും കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോൾ ആകെ പുകഞ്ഞുപോയതുപോലുള്ള അവസ്‌ഥയാണ്‌. പുറമേയള്ള വസ്‌ത്രങ്ങൾ തെരഞ്ഞെടുക്കുന്നതുപോലെ കൃത്യതവേണം അടിവസ്‌ത്രങ്ങൾക്കും ചൂടുകാലത്താണ്‌ ഇത്തരം പ്രശ്‌നങ്ങൾ അധികരിക്കുന്നത്‌. കറുപ്പുനിറമുള്ള അടിവസ്‌ത്രങ്ങൾ ചൂടുകാലാവസ്‌ഥയിൽ ഒട്ടും വേണ്ട. കടും നിറങ്ങളും ഉപയോഗിക്കാതിരിക്കുന്നതാണ്‌ ഉത്തമം. കാരണം കടുത്തനിറങ്ങൾ പ്രകാശത്തെ ആഗിരണം ചെയ്യുന്നവയാണ്‌. ഇളം നിറങ്ങളോ വെള്ളയോ ഉപയോഗിക്കാം.

ചൂടിനെ ഏറ്റവും കൂടുതൽ പ്രതിരോധിക്കുന്നത്‌ കോട്ടനാണ്‌. അലർജിയെ പ്രതിരോധിക്കുകയും മറ്റും ചെയ്യുന്ന ലോക്കോ കോട്ടണുകൾതെരഞ്ഞെടുക്കാം. ഇതിൽ ഇലാസ്‌റ്റിക്കിന്റെയും സ്‌ട്രാപ്പിന്റെയും ഒക്കെ സ്‌ഥാനത്ത്‌ കോട്ടൺ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. കപ്‌സൈസ്‌ കണ്ടെത്തുന്നതെങ്ങനെ ബ്രേസിയേഴ്‌സ് ശരിയായ കപ്‌സൈസിലുള്ളവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്‌. സ്‌ത്രീയുടെ ആത്മവിശ്വാസത്തിന്റെ അവിഭാജ്യഘടകംതന്നെയാണ്‌ ബ്രായെന്ന്‌ പറയാം. കൃത്യമായ കപ്‌സൈസിലുള്ള ബ്രായല്ലെങ്കിൽ മാറിടത്തിന്റെ ആകാരഭംഗിതന്നെ നഷ്‌ടപ്പെടാം. ബ്രായുടെ കപ്പ്‌ സ്‌തനങ്ങൾക്ക്‌ പൂർണമായി ഉൾക്കൊള്ളാവുന്നവയാണെന്ന്‌ വിലയിരുത്തണം.

റീബോക്, നൈക്, പ്യുമ തുടങ്ങിയ ബ്രാന്റുകൾ ദീർഘകാലമായി രാജ്യത്ത് അടിവസ്ത്ര അവബോധം വർധിപ്പിക്കാൻ നിക്ഷേപം നടത്തുന്നുണ്ട്. ഇവയൊക്കെ വലിയ തോതിൽ വിപണനം ചെയ്യപ്പെടുന്ന ബ്രാന്റുകളുമാണ്. റെഡ്‌സീർ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മഹാനഗരങ്ങളേക്കാൾ വേഗത്തിലാണ് ചെറിയ പട്ടണങ്ങളിൽ അടിവസ്ത്ര വിപണി വളരുന്നത്. 1.5 മടങ്ങ് വേഗതയാണ് അധികം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് യുവതികൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം ലഭിച്ചതാണ് അടിവസ്ത്ര വിപണിക്ക് വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്നത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യപ്രദമായ വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് തുടങ്ങിയതോടെ അടിവസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനും സൗകര്യപ്രദമായവ ധരിക്കുന്നതിനും അതിന്റെ സുഖം അറിയുന്നതിനും സ്ത്രീകൾക്ക് അവസരം ലഭിക്കുകയായിരുന്നു.

കപ്‌സൈസ്‌ കണ്ടെത്തുന്നത്‌

ടേപ്പ്‌വച്ച്‌ സ്‌തനങ്ങൾക്ക്‌ തൊട്ടുതാഴെ ശരീരത്തിന്റെ വണ്ണമളക്കുക. അളന്നുകിട്ടിയത്‌ 30 ഇഞ്ചാണെന്നിരിക്കട്ടെ അത്‌ കുറിച്ചിടുക. ഈ സ്‌റ്റേജിനെ ഫ്രെയിംസൈസെന്ന്‌ പറയാം. ഫ്രെയിം സൈസിനോടൊപ്പം അഞ്ചുകൂടി കൂട്ടണ ഫ്രെയിം സൈസ്‌ ഇരട്ടനമ്പറായതിനാൽ ആറാണ്‌ കൂട്ടേണ്ടത്‌ (30+ 6 = 36 ഇത്‌ ബ്രാ സൈസാണ്‌.ഇനി അളക്കേണ്ടത്‌ സ്‌തനങ്ങളുടെ മുൻഭാഗമാണ്‌. ഈ അളവ്‌ 40 ഇഞ്ചാണെന്നിരിക്കട്ടെ്‌ അതും കുറിച്ചിടുക. ഇതിനെ ബ്രസ്‌റ്റ് സൈസ്‌ എന്നുപറയാം. അടുത്തത്‌ ബ്രെസ്‌റ്റ് സൈസിൽനിന്ന്‌ ബ്രാ സൈസ്‌ കുറയ്‌ക്കുക. 40-36= 4 വ്യതാസം 4 ഇഞ്ച്‌ നാലിഞ്ചെങ്കിൽ കപ്‌സൈസ്‌ ഡി (ഒന്ന്‌-എ , രണ്ട്‌ -ബി, മൂന്ന്‌ -സി) ഈ ഉദാഹരണമനുസരിഞ്ഞ്‌ ബ്രാസൈസ്‌ 36 ഡി യാണ്‌. 36ന്‌ ശേഷമുള്ള അളവുകൾ 38, 40, 42 എന്നിങ്ങനെ ഇരട്ടസംഖ്യകളകാണ്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close