KERALANEWSTop News

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു; ഇസി മുഹമ്മദിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഐഎന്‍എല്‍ പുറത്താക്കി; നടപടി സ്വീകരിച്ചത് ദേശീയ നേതൃത്വം

കോഴിക്കോട്: സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഐഎന്‍എല്‍ പുറത്താക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് നടപടി. ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ദേശീയ നേതൃത്വമാണ് നടപടി സ്വീകരിച്ചത്.

 40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി അംഗത്വം പാര്‍ട്ടി വിറ്റുവെന്ന ആരോപണം ഉയർത്തി രം​ഗത്തെത്തിയത് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദ് തന്നെയാണ്. അബ്ദുള്‍ സമദില്‍ നിന്നാണ് കോഴ വാങ്ങിയത്. ഐഎൻഎൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാൻ തീരുമാനമെടുത്തതെന്നും ഇ സി മുഹമ്മദിന്‍റെ ആരോപണം. താനടക്കം മൂന്ന് പേർ മാത്രമാണ് സെക്രട്ടേറിയറ്റിൽ തീരുമാനത്തെ എതിർത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങിയെന്നും ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാനും ധാരണയായെന്നും ഇ സി മുഹമദ് പറയുന്നു.

കാസര്‍കോട് നിയമസഭാ സീറ്റിനു വേണ്ടി 20 ലക്ഷം രൂപ ചോദിച്ചെന്ന ആരോപണവും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ഉയർന്നിരുന്നു. വെള്ളിയാഴ്ച കോഴിക്കോട്ട് ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് സീറ്റിന് കോഴ എന്ന ആരോപണം ഉന്നയിച്ചതെന്നാണു റിപോര്‍ട്ട്. കാസര്‍കോട് നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഐഎന്‍എല്‍ കോട്ടയം ജില്ലാ പ്രസിഡന്റിനോട് 20 ലക്ഷം രൂപ ചോദിച്ചെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വാക്‌പോരും ബഹളവുമുണ്ടായി. ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. ചില നേതാക്കളുടെ ശൈലിയും പ്രവര്‍ത്തനങ്ങളുമാണ് ഒരുവിഭാഗം എതിര്‍ത്തത്. മാത്രമല്ല, സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പരസ്പര വിശ്വാസമില്ലാതെ പെരുമാറുന്നുവെന്നും ചിലര്‍ കുറ്റപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close