അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായപ്രകടനസ്വാതന്ത്ര്യമാണ് : സുപ്രീം കോടതി

ന്യൂഡല്‍ഹി: അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായപ്രകടനസ്വാതന്ത്ര്യമാണ് എന്ന് സുപ്രീം കോടതി പറഞ്ഞു. വൈറസ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ദില്ലി പള്ളിയില്‍ തബ്ലീഗി ജമാഅത്ത് ഒത്തുചേരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി അങ്ങനെ അഭിപ്രായപ്പെട്ടത്. ആര്ക്കിള് 19 എ എന്നത് സമീപകാലത്ത് ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്ര്യമാണ്,’എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് വാദം കേള്‍ക്കുന്നതിനിടയില്‍ അഭിപ്രായപ്പെട്ടത്. മര്‍കസ് നിസാമുദ്ദീനില്‍ നടന്ന തബ്ലീഗി മീറ്റുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികള്‍ ലഭിച്ചിരുന്നു. ഈ കേസില്‍ കേന്ദ്രം മാധ്യമങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതിക്ക് മറുപടി നല്‍കിയിരുന്നു. വിവര, പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി , ചില ടിവി ചാനലുകള്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ മറ്റൊരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.