അടുത്ത പണി ആരംഭിച്ചു; പോസ്റ്റ്ഓഫീസ് സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തി


ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ ബാലന്‍സ് ഇല്ലെങ്കില്‍ ഇനി പിഴ നല്‍കേണ്ടി വരും. പോസ്റ്റല്‍ വകുപ്പ് സേവിങ്സ് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തി. 50 രൂപയായിരുന്നത് 500 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് സേവിങ്സ് അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ നിലനിര്‍ത്താന്‍ കഴിഞ്ഞെല്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ എസ്ബി അക്കൗണ്ടില്‍ നിന്നും 100 രൂപ പിഴ ഈടാക്കും.
സേവിങ്സ് അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ നിലനിര്‍ത്തുന്നത് സംബന്ധിച്ച് എല്ലാ അക്കൗണ്ട് ഉടമകള്‍ക്കും അറിയിപ്പ് നല്‍കണം എന്ന് പോസ്റ്റ് ഓഫീസ് ഡയറക്ട്റേറ്റ് എല്ലാ പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി 50 രൂപയായിരുന്നു . എന്നാല്‍ ഇതുമൂലം വര്‍ഷം 2,800 കോടി രൂപയോളം പോസ്റ്റ് ഓഫീസുകള്‍ക്ക് നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് പോസ്റ്റ് ഓഫീസ് ഡയറക്ടറേറ്റ് പറയുന്നത്.