ന്യൂഡല്‍ഹി:അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിപേരിലേക്കും കൊവിഡ് വ്യാപിച്ചേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി. സമിതിശേഖരിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനതയിലെ 30 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നും സമിതി.
കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസറും സമിതി അംഗവുമായ മനീന്ദ്ര അഗര്‍വാള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡിന്റെ നിലവിലുള്ള വ്യാപനം കേന്ദ്രസര്‍ക്കാറിന്റെ നിലവിലെ കണക്കുകളേക്കാള്‍ അധികമാണ്. കേന്ദ്ര സര്‍ക്കാറിന്റെ സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 14 ശതമാനം പേരിലേക്കാണ് വൈറസ് വ്യാപിച്ചിരിക്കുന്നത്”
”ഇന്ത്യയിലെ വന്‍ ജനസംഖ്യ കാരണം കേന്ദ്ര സര്‍ക്കാറിന്റെ സീറോളജിക്കല്‍ സര്‍വേകള്‍ക്ക് സാമ്പിള്‍ പൂര്‍ണമായും ശേഖരിക്കാന്‍ കഴിയില്ല.