KERALANEWSTop News

അടുര്‍ ഗോപാല കൃഷ്ണനെ അല്ലയോ കഠിനഹൃദയാ എന്നെങ്കിലും വിളിക്കാന്‍ മഹിളാ രത്‌നങ്ങള്‍ തയ്യാറാകണം;അക്ബറിന്റെ കസേര തെറിപ്പിക്കാന്‍ മുമ്പില്‍ നിന്ന സിംഹിണികളൊന്നും ഇക്കാര്യത്തില്‍ മിണ്ടിക്കണ്ടില്ല;മാധ്യമപ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു

കൊച്ചി : ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിനായി കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെ തെരഞ്ഞെടുത്തതിനെതിരെ പ്രതിഷേധവുമായി ഇതിനോടകം മലയാളത്തിലെ മുന്‍നിര താരങ്ങളും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നിരിക്കുകയാണ്.നിരവധി പേര്‍ അനുകൂലവും പ്രതികൂലവുമായ നിലപാടുകളുമായി ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍ റോയ് മാത്യു എന്ന മാധ്യമപ്രവര്‍ത്തകര്‍ത്തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇ്‌പ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വൈരമുത്തുവിനെതിരെ ഉയര്‍ന്ന ആദ്യ എതിര്‍പ്പു മുതല്‍ ഏറ്റവും ഒടുവിലായി അദ്ദേഹത്തിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയത് പിന്‍വലിക്കില്ലെന്ന അടൂര്‍ ഗോപാല കൃഷ്ണന്റെ പ്രസ്താവന വരെ നിറയുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് പലര്‍ക്കും ഉള്ള പരോക്ഷമായ കൊട്ടു കൂടിയാണെന്നതില്‍ സംശയമില്ല.

ലക്ഷദ്വീപിനെയും ലോക്ക് ഡൗണ്ിനെയും കുറിച്ച് വാതൊരാതെ സംസാരിക്കുന്നവര്‍ തങ്ങളുടെ മൂക്കിന്‍ തുമ്പത്ത് നടക്കുന്ന പല കാര്യങ്ങളിലും വേണ്ടവിധം ശ്രദ്ധ കൊടുക്കുന്നില്ലെന്നും റോയ് മാത്യു കുറിക്കുന്നു.സ്ത്രീ പീഡന പരാതികള്‍ വന്നാല്‍ ഉടന്‍ ചാടി വീഴുന്ന സ്ത്രി സമത്വവാദികളും , ഇടത് – വലത് മഹിളാ സംഘടനക്കാരും , നിമിഷ കവികളും, പു കസ എഴുത്തുകാരും മറ്റ് ആകമാന ബുദ്ധിജീവികളും ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ല. അവരുടെ നാക്ക് കുറെ നാളായി ലോക് ഡൗണിലാണ് എന്നാണ് റോയ് കുറിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

അടൂരിന് എന്തൊരു സ്പീഡാണ് …..

മീ ടു ആരോപണ വിധേയനായ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒ എൻ വി പുരസ്കാരം നൽകിയതിനെതിരെ മലയാളത്തിലെ അറിയപ്പെടുന്ന നടിമാർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട് .നടി പാർവതി തെരുവോത്താണ് ജുറിയുടെ തീരുമാനത്തിനെതിരെ ആദ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധിച്ചത്. പാർവ്വതിയുടെ പ്രതിഷേധക്കുറിപ്പ്
വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയും ഏറ്റ് പിടിച്ചു. തൊട്ടുപിന്നാലെ ഗീതു മോഹൻദാസ് , റീമ കല്ലിങ്കൽ എന്നിവരും ചിന്മയിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിച്ചു.

ദോഷം പറയരുതല്ലോ സ്ത്രീ പീഡന പരാതികൾ വന്നാൽ ഉടൻ ചാടി വീഴുന്ന സ്ത്രി സമത്വവാദികളും , ഇടത് – വലത് മഹിളാ സംഘടനക്കാരും , നിമിഷ കവികളും, പു കസ എഴുത്തുകാരും മറ്റ് ആകമാന ബുദ്ധിജീവികളും ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ല. അവരുടെ നാക്ക് കുറെ നാളായി ലോക് ഡൗണിലാന്ന്. പു ക സ വൈസ് പ്രസിഡൻ്റിനെതിരെ 13 വയസുള്ള ഒരു പെൺകുട്ടി ഇത്തരമൊരു # മീ ടു ആരോപണം ഉന്നയിച്ചിട്ട് മിണ്ടാത്തവരാണ് വൈരമുത്തുവിനെതിരെ പ്രതികരിക്കാൻ പോവുന്നത്. നല്ല കളിയായി.
നമ്മളിപ്പോ ലക്ഷദ്വീപിലെ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലാണ് – അതിനിടയിൽ ഇത്തരം ചീള് കേസുകൾ ഏറ്റ് പിടിക്കുന്നതല്ലെന്ന് വ്യസന പൂർവ്വം അറിയിക്കുന്നു.

വൈരമുത്തുവിന് ഒ എൻ വി പുരസ്കാരം നൽകിയ തീരുമാനം അന്തിമമാണെന്നും വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ തീരുമാനം പിൻവലിക്കില്ലെന്നും ഒ എൻ വി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. വൈരമുത്തുവിൻ്റെ സർഗശേഷിയാണ് ജൂറി വിലയിരുത്തിയത്. അദ്ദേഹത്തിൻ്റെ കവിതകളും സാഹിത്യ സൃഷ്ടികളുമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ആർക്കും സ്വഭാവഗുണത്തിന് നൽകുന്ന സർട്ടിഫിക്കേറ്റല്ല ഒ എൻ വി പുരസ്കാരമെന്ന് അടൂർ പറഞ്ഞു.

” I think the jury wasn’t aware at the time about such accusations. Even then, why should we re-examine the decision when it is the work that matters. Vairamuthu is an outstanding writer. Anyone can accuse a person of anything but that’s just an allegation. These accusations haven’t been proven in a court of law. We can’t take any action based on allegations. And it is not morally right as well. Further, it is not practical to investigate into the character of a person and then decide on the award,” ONV Cultural Academy President said.
(The New Indian Express)

എത്ര നിഷ്കളങ്കമായ വിലയിരുത്തലും നിലപാടും ! അടുരിൻ്റെ മാസ് ഡയലോഗ് കേട്ടതോടെ സദാചാരത്തിൻ്റെ മൊത്തം ക്വട്ടേഷൻ ടീം സ് എല്ലാം എങ്കയോ മറഞ്ഞു. മലയാള പത്രങ്ങൾക്ക് മീ ടു ഏർപ്പാടിനോട് അത്ര താൽപര്യം പോരാന്ന് തോന്നുന്നു. സംഭവം കാര്യമായി എടുത്തിട്ടലക്കിയിട്ടില്ല. മലയാളം സർവ്വകലാശാല വി.സി അനിൽ വള്ളത്തോൾ, ആലങ്കോട് ലീലാകൃഷ്ണൻ, കവി പ്രഭാവർമ്മ എന്നിവരടങ്ങിയ നിർണയ സമിതിയാണ് വൈരമുത്തുവിനെ തിരഞ്ഞെടുത്തത്.

മീ ടു വിവാദത്തിൻ്റെ പേരിൽ കേന്ദ്ര മന്ത്രി എം ജെ അക്ബറിൻ്റെ കസേര തെറിപ്പിക്കാൻ മുമ്പിൽ നിന്ന സിംഹിണികളൊന്നും ഇക്കാര്യത്തിൽ മിണ്ടിക്കണ്ടില്ല. – അവാർഡൊന്നും തിരിച്ചു കൊടുത്തില്ല, ചൂല് മായി റോഡിലിറങ്ങി അലമ്പുണ്ടാക്കുന്നില്ല – ഇത്തരം വിഷയങ്ങളിൽ ഭുമി മലയാളത്തിലെ ആചാരങ്ങൾ ഇതൊക്കെ ആണല്ലോ – ആചാരലംഘനം പാടില്ലെന്നാണ് നാട്ട് നടപ്പ്. ആചാര സംരക്ഷണമാണ് നമ്മുടെ ജീവിത ലക്ഷ്യം തന്നെ. ഒരു കാരണവശാലും അവാർഡ് തീരുമാനം പിൻവലിക്കില്ലെന്ന് പറഞ്ഞ ഒ എൻ വി കൾച്ചറൽ അക്കാദമി പ്രസിഡൻ്റായ അടുരിനെ അല്ലയോ കഠിനഹൃദയാ എന്നെങ്കിലും വിളിക്കാൻ മലയാള നാട്ടിലെ മഹിളാ രത്നങ്ങൾ തയ്യാറാകണം. ഇടത് പക്ഷ കവിയുടെ പേരിലെ പുരസ്കാരം പീഡന ആരോപണം നേരിടുന്ന വ്യക്തിക്ക് നൽകിയതിൽ പ്രതിഷേധിക്കാമോ എന്നെങ്കിലും തമ്പുരാക്കന്മാരോടൊന്ന് ചോദിക്കാനെങ്കിലും തയ്യാറായാൽ നന്ന്.

തലൈവർ അടൂർ വാഴ്ക, വാഴ്ക

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close