KERALANEWS

അടൂരിലെ എക്‌സൈസ് ഓഫീസില്‍ ഇന്‍സ്‌പെക്ടര്‍ അടക്കം നാല് ജീവനക്കാര്‍ക്ക് കോവിഡ്

പത്തനംതിട്ട: അടൂരിലെ എക്സൈസ് ഓഫീസില്‍ ഇന്‍സ്‌പെക്ടര്‍ അടക്കം നാല് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് എക്സൈസ് ഓഫീസ് താത്കാലികമായി അടച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെയെല്ലാം ഉറവിടം അവ്യക്തമായി തുടരുകയാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. രോഗബാധിതരുടെ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അതിനിടെ പത്തനംതിട്ടയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഉറവിടം അവ്യക്തമായ രോഗികളുടെ എണ്ണവും ഉയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. . ഓണക്കാലമായത് കൊണ്ട് വ്യാജ മദ്യത്തിനെതിരായ റെയ്ഡ് വ്യാപകമാക്കിയിരുന്നു . ഇത് കൂടാതെ റെയ്ഡുകളില്‍ നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ സമ്പര്‍ക്ക വിപുലമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. സമ്പര്‍ക്ക രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Tags
Show More

Related Articles

Back to top button
Close