KERALANEWS

അടൂരിൽ 98 വയസ്സുള്ള മുത്തശ്ശിക്ക് ചെറുമകന്റെ ക്രൂരമർദ്ദനം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

പത്തനംതിട്ട: അടൂരിൽ 98 വയസുള്ള വയോധികക്ക് ചെറുമകന്റെ ക്രൂരമർദ്ദനം. 98 കാരിയായ ശോശാമ്മയെ അടൂർ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യു(31) ആണ് മർദ്ദിച്ചത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ അടൂര്‍ ഡിവൈഎസ്പി യോട് റിപ്പോര്‍ട്ട് തേടി.

ഏനാത്ത് കൈതപ്പറമ്പില്‍ രണ്ട് ദിവസം മുമ്പാണ് 98 വയസുള്ള വയോധികക്ക് ക്രൂര മര്‍ദനമേറ്റത്. മദ്യലഹരിയില്‍ ചെറുമകന്‍ മുഖത്തടിക്കുകയും നിലത്ത് വലിച്ചിഴക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പകർത്തിയ വിഡിയോയിൽ ബന്ധുക്കൾ വാവിട്ട് നിലവിളിക്കുന്നതും വൃദ്ധയെ മർദ്ദിക്കരുതെന്ന് അപേക്ഷിക്കുന്നതും കേൾക്കാം. ഇയാൾ നിരന്തരം ശോശാമ്മയെ മർദ്ദിക്കാറുണ്ടെന്നും കുടുംബാംഗങ്ങൾ പോലീസിൽ വ്യക്തമാക്കി. പരാതി അടിസ്ഥാനമാക്കി പോലീസ് അറസ്റ് ചെയ്യാനെത്തുമ്പോഴും പ്രതി മദ്യലഹരിയിലായിരുന്നു.

പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ചെറുമകന്‍ എബിന്‍ മാത്യുവിനെ പിന്നീട് ജാമ്യതുൽ വിട്ടയച്ചു. വീട്ടിലെ സാഹചര്യം സുരക്ഷിതമല്ലെങ്കിൽ ശോശാമ്മയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close