KERALANEWSTop News

അതിതീവ്ര വൈറസ് കേരളത്തിലും

തിരുവനന്തപുരം: അതിതീവ്ര വൈറസ് കേരളത്തിലും.സംസ്ഥാനത്ത് ആറു പേര്‍ക്കാണ് സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.

കോഴിക്കോട്-2,ആലപ്പുഴ-2,കോട്ടയം-1,കണ്ണൂര്‍-1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചവരുടെ എണ്ണം.രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അടിയന്തര വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി.ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്, കൂടുതല്‍ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. ഭയപ്പെടേണ്ട കാര്യമില്ല. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ്. നല്ല ശ്രദ്ധയോട് കൂടിയിരിക്കുക. മാസ്‌ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ ശുചിയാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഇനിയും തുടരേണ്ടതാണ്.ഈ സാഹചര്യത്തില്‍ പ്രായമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്‌സ് ക്വാറന്റൈന്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നന്നായി പ്രവര്‍ത്തിച്ചതുകൊണ്ട് മരണനിരക്ക് നന്നായി കുറയ്ക്കാന്‍ സാധിച്ചു. ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം പൂര്‍ണമായി നിലച്ചിട്ടില്ല. പ്രതിദിനം 20,000 കേസുകളുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതില്‍ നിന്നും താഴ്ത്തിക്കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.

യു.കെ.യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.പുതിയ വൈറസിനെ കണ്ട സ്ഥിതിക്ക് നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി.ക്വാറന്റൈനിലുള്ള എല്ലാവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

യുകെയിൽ രോഗവ്യാപനശേഷി കൂടിയ വൈറസ് പടരുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ രാജ്യത്ത് വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. പുതിയ കൊവിഡ് വകഭേദത്തിന് രോഗതീവ്രത വര്‍ധിപ്പിക്കാൻ കഴിയില്ലെങ്കിലും രോഗം മറ്റുള്ളവരിലേയ്ക്ക് പടര്‍ത്താൻ 70 ശതമാനം സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാൽ ഒരേ സമയം രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നാൽ ഇത് മരണനിരക്ക് വര്‍ധിപ്പിക്കുന്നതിലേയ്ക്ക് നയിച്ചേക്കുമെന്നാണ് ആശങ്ക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close