Breaking NewsKERALA

അതിഥി തൊഴിലാളികളെ ബസില്‍ അയയ്ക്കാന്‍ സാധിക്കില്ല, നോണ്‍ സ്‌റ്റോപ്പ് ട്രെയ്ന്‍ വേണം

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്ന കാര്യത്തില്‍ കേന്ദ്രനിര്‍ദേശം അവരെ ബസില്‍ മടക്കി അയക്കണം എന്നാണ്. എന്നാല്‍ കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ ഇതു പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ അവര്‍ക്കായി സെപ്ഷ്യല്‍ നോണ് സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ 3.60 ലക്ഷം അതിഥി തൊഴിലാളികളാണുള്ളത്. അവരില്‍ 20826 ക്യാംപുകളിലായാണ് ഇപ്പോള്‍ കഴിയുന്നത്. അവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. ബംഗാള്‍, ആസാം, ഒഡീഷ, ബീഹാര്‍, യുപി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം തൊഴിലാളികളും. ഇവരെ മടക്കി കൊണ്ടു പോകാന്‍ പ്രത്യേക തീവണ്ടി തന്നെ വേണം എന്നു നേരത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഇത്രയും പേരെ ഇത്രയും ദൂരം ബസില്‍ കൊണ്ടു പോകുന്നത് പ്രായോഗികമല്ല. അതു രോഗവ്യാപനത്തിന് ഇടയാക്കും. അതിനാലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കത്തയച്ചിട്ടുണ്ട്. ശാരീരിക അകലം പാലിച്ചു വേണം ഇവരെ കൊണ്ടു പോകാന്‍. ട്രെയിനില്‍ പോയാല്‍ ഇവരെ സ്റ്റേഷനില്‍ പരിശോധിച്ച ശേഷം മാത്രം യാത്ര ചെയ്യാന്‍ അനുവദിക്കാം. അവര്‍ക്കുള്ള ഭക്ഷണവും ട്രെയിനില്‍ നല്‍കാം.
തൊഴിലാളികള്‍ക്ക് മടങ്ങിപ്പോകാന്‍ കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വേണ്ട തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ധൃതി അനാവശ്യ അപകടത്തിന് കാരണമാകരുത്. ഇക്കാര്യത്തില്‍ പൊലീസും മറ്റു വകുപ്പുകളും ശ്രദ്ധയോടെ ഇടപെടണം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പലയിടത്തും റോഡുകള്‍ അടച്ചിട്ടുണ്ട്. ഇതുകാരണം ആളുകള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്. റെഡ് സോണിലും ഹോട്ട് സ്‌പോട്ടിലും ഈ അവസ്ഥയുണ്ട്. അതിനാലാണ് വീട്ടിലേക്കുള്ള ഭക്ഷ്യവസ്തുകള്‍ അടക്കം ഹോംഡെലിവറി ചെയ്യാം എന്ന് അറിയിച്ചത്. ഇതു ഫലപ്രദമായി നടപ്പാക്കണം ഇക്കാര്യത്തില്‍ പൊലീസിന്റെ സഹായം ഉണ്ടാവും. അതിഥി തൊഴിലാളികള്‍ക്ക് സാധ്യമായ എല്ലാ സഹായവും നാം ഒരുക്കിയിട്ടുണ്ട്. അവരെ നാട്ടിലേക്ക് തിരിച്ചു വിടാനും നാം തല്‍പ്പരരാണ്. എന്നാല്‍ അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാന്‍ ശ്രമമുണ്ടായാല്‍ അതു അനുവദിക്കാന്‍ പറ്റില്ല. അത്തരം ചില നീക്കങ്ങള്‍ ഉണ്ടാവുന്നതിനാലാണ് ഇങ്ങനെ പറയുന്നത്. റോഡുകള്‍ അടഞ്ഞു കിടന്നപ്പോള്‍ കോട്ടയത്ത് നിന്നും ആലപ്പുഴയിലേക്കും മറ്റും കായല്‍ മാര്‍ഗ്ഗം ആളുകളെ എത്തിക്കുന്നതായി വിവരമുണ്ട്. മോട്ടോര്‍ വച്ച ബോട്ടുകള്‍ ഇങ്ങനെ യാത്ര ചെയ്യുന്നുവെന്നാണ് വിവരം. ഇത്തരം അനധികൃത യാത്ര അനുവദിക്കാനാവില്ല. ഇത് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.

Tags
Show More

Related Articles

Back to top button
Close