Breaking NewsKERALATop News

അതിഥി തൊഴിലാളികള്‍ തമ്മില്‍ കലഹം: ഒരാള്‍ മരിച്ചു

പ്രത്യേക ലേഖകന്‍
തൃശൂര്‍ : കോവിഡ് കാലത്ത് നാട്ടില്‍പോകുകയും പിന്നീട് ലോക്ഡൗണ്‍ നീക്കിയതോടെ മടങ്ങിയെത്തുകയും ചെയ്ത അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒഡീസ സ്വദേശി മരിച്ചു. തൃശുര്‍ പാണ്ടിപ്പറമ്പില്‍ പീലി മൂലയിലാണ് സംഭവം. ഒഡീസ സ്വദേശി ധരംസിംങ്ങ് മാജി (21)ആണ് മരിച്ചത്. ആസം സ്വദേശി ഇത്രം ഹുസൈന്‍ (38) നെഞ്ചിനു പരിക്കേറ്റ് അത്താണി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കിടപ്പുമുറിയില്‍ അവശനിലയില്‍ കാണപ്പെട്ട ധരംസിംങ്ങ് മാജിയെ തൃശുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിചെങ്കിലും രക്ഷിക്കാനായില്ല.
സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലാളികള്‍ സ്ഥലത്ത് ശനിയാഴ്ച രാത്രി മദ്യപിച്ച് വഴക്കിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രശ്‌നം പരിഹരിച്ച് മറ്റു റുമുകളില്‍ കിടന്ന ഇവര്‍ അര്‍ദ്ധരാത്രിയില്‍ വീണ്ടും വക്കേറ്റവും ഉന്തും തള്ളും നടത്തുകയായിരുന്നു.
മണ്ണുത്തി പോലിസും മേല്‍നടപടി സ്വീകരിച്ചു.വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.
ഒരു വർഷം മുൻപ് തൃശൂർ പട്ടിക്കാട് ഒരുമിച്ച് താമസിച്ച അന്വ സംസ്ഥാന തൊഴിലാളികൾ തമ്മിൽ മദ്യപിച്ച് റോഡിൽ തമ്മിൽ തല്ലി കൊലപാതകത്തില്‍ കലാശിച്ചിരുന്നു.മരം കൊണ്ട് തലക്ക് അടച്ച് താഴെ വീണയാളെ സിമേറ്റ് വാർപ്പക്കട്ട കൊണ്ട് നെഞ്ചിൽ ഇടിക്കുകയായിരുന്നു . രക്ഷപ്പെട്ട പ്രതിയെ പോലീസ് ആന്ധ്രയിൽ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു

Tags
Show More

Related Articles

Back to top button
Close