INDIATop News

അതിര്‍ത്തിയടച്ച് യുപി സര്‍ക്കാര്‍; ആര്‍ക്കും തടുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

ലക്‌നൗ: കൂട്ടബലാത്സംഗത്തിനൊടുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടും ഹാത്രരസിലേക്ക് പുറപ്പെട്ടു. യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക് പുറപ്പെട്ടു. പ്രിയങ്ക ഡ്രൈവറായ കാറിലാണ് രാഹുല്‍ പുറപ്പെട്ടത്. മറ്റു കോണ്‍ഗ്രസ് എംപിമാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും ഹാത്രസിലേക്ക് തിരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയടച്ച് കടത്ത നടപടിക്കാണ് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത്. യുപി. പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു വീട്ടുതടങ്കലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ യോഗി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഹാത്രസിലെ ദുഃഖിതരായ കുടുംബത്തെ കണ്ടുമുട്ടുന്നതിലും അവരുടെ വേദന പങ്കിടുന്നതിലും ലോകത്തെ ഒന്നിനും തന്നെ തടയാനാവില്ലെന്ന്, രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close