INDIANEWS

അതിര്‍ത്തിയില്‍ പ്രകോപനവുമായി പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ഡല്‍ഹി:ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലുമായി പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ രണ്ട് അതിര്‍ത്തി സംരക്ഷണ സേന ജവാന്മാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് പാക് സൈന്യം പ്രകോപനമില്ലാതെ ഫോര്‍വേഡ് പോസ്റ്റുകളിലും ജനവാസ മേഖലയിലും മോര്‍ട്ടാര്‍ ഷെല്‍ ആക്രമണവും വെടിവയ്പ്പും നടത്തിയത്. ആക്രമണത്തിനെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. പൂഞ്ചിലെ മെന്ധര്‍, ഖാരി, കര്‍മാര സെക്ടറുകളിലായാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.

കോണ്‍സ്റ്റബിള്‍ സി എച്ച് മനോഹര്‍, റിയാസ് അഹ്‌മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാന്‍കോട്ടെ മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച ആക്രമണം നാല് മണിയോടെയാണ് നിന്ത്രണവിധേയമാക്കിയത്. രാത്രി സമയത്തുണ്ടായ ആക്രമണം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. വീണ്ടും മെന്ധര്‍ മേഖലയില്‍ ആറുമണിയ്ക്കും ഖാരി കര്‍മാര സെക്ടറില്‍ വെകിട്ട് 6.30നും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയതായും സൈനികവക്തക്കാള്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം കുല്‍ഗാമിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതിനെത്തുടര്‍ന്ന് പ്രദേശവാസിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close