INDIANEWS

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം, ചൈനീസ് സൈന്യത്തിന്റെ തന്ത്രം തടഞ്ഞ് ഇന്ത്യ

ലഡാക്ക്:അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം തടഞ്ഞ് ഇന്ത്യ. സിവില്‍ ഡ്രസില്‍ അതിര്‍ത്തികടക്കാനുള്ള ഒരു സംഘം ചൈനീസ് സൈനികരുടെ നീക്കത്തെയാണ് ഇന്ത്യ തടഞ്ഞത്.

ലഡാക്കിലെ നയോമ മേഖലയിലെ (Nyoma) ചാങ്താങ് (Changthang) ഗ്രാമത്തിലെക്കാണ് ചൈനീസ് പട്ടാളം കടന്നത്. കാലിമേയ്ക്കുന്നവര്‍ എന്നാ വ്യാജേനയായിരുന്നു ഇവര്‍ ഗ്രാമത്തിലെത്തിയത്. ഐടിഡിപിയും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞ് ചൈനീസ് ഭാഗത്തേയ്ക്ക് മടക്കി അയച്ചു. രണ്ട് വാഹനങ്ങളില്‍ ആണ് ചൈനീസ് സൈനികര്‍ എത്തിയത്. സംഭവം അതീവ ഗൗരവകരമാണെന്നും പരിശോധിച്ച് വരിക ആണെന്നും സുരക്ഷാ സേന അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close