INDIATop News

അതിര്‍ത്തിയില്‍ 200 റൗണ്ട് വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യയുടേയും ചൈനയുടേയും പ്രതിരോധ മന്ത്രിമാര്‍ മോസ്‌ക്കോയില്‍ ചര്‍ച്ച നടത്തുന്നതിന് മുമ്പ് അതിര്‍ത്തിയില്‍ നിരവധി തവണ വെടിവെയ്പ് നടന്നതായി റിപ്പോര്‍ട്ട്. 200 റൗണ്ട് വരെ വെടിവെയ്പുണ്ടായതാണ് പുറത്തു വരുന്ന വിവരം.ആകാശത്തേക്കാണ് ഇരു സേനയും വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.സെപ്തംബര്‍ ഏഴിന് അതിര്‍ത്തിയില്‍ വെടിവയ്പ്പ് ഉണ്ടായിരുന്നു. 45 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ട്വല്‍ കണ്‍ട്രോളില്‍ അന്ന് വെടിവയ്പ്പ് ഉണ്ടായതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് നടന്ന വെടിവയ്പ്പിനെ കുറിച്ച് ഇരു രാജ്യങ്ങളും പ്രസ്താവന ഇറക്കുകയുമുണ്ടായി.

എന്നാല്‍ സെപ്തംബര്‍ 10ന് വെടിവയ്പ് നടന്നതിനെ കുറിച്ച് ഇരു രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല. മോസ്‌കോയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം രണ്ടാം ഘട്ട ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് അതിര്‍ത്തിയില്‍ വെടിവയ്പ് നടന്നതായുള്ള വാര്‍ത്തകള്‍ വരുന്നത്. മോസ്‌കോയിലെ ചര്‍ച്ചകള്‍ക്ക് പിന്നാലെ അഞ്ച് കാര്യങ്ങളില്‍ ഇന്ത്യ-ചൈന ധാരണമായിരുന്നു. ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ചക്ക് മുന്‍പ് പാങ്കോങ് തടാകത്തിന്റെ വടക്ക് ഭാ?ഗത്തായി ഇരു രാജ്യങ്ങളും വെടിയുതിര്‍ത്തത്.അരുണാചല്‍ അതിര്‍ത്തിയിലെ നാലിടത്ത് ചൈന സൈനിക വിന്യാസം നടത്തിയതായും, അസാഫിലക്ക് 20 കിലോമീറ്റര്‍ മാത്രം അകലെയായി ടുടിസ് ആക്സിസ് എന്ന സ്ഥലത്ത് ചൈന സൈനിക ഒരുക്കങ്ങള്‍ നടത്തുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close