INDIANEWS

അതിര്‍ത്തി വീണ്ടും പുകയുന്നു, 40,000 ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വിന്യസിച്ച സൈന്യത്തെ ചൈന ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഗാല്‍വന്‍ തീരത്ത് ചൈനീസ് സൈനികര്‍ കടന്നുകയറിയതിനെത്തുര്‍ന്ന് മെയ്മാസം മുതല്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. പലതവണ സൈനികതല ചര്‍ച്ചകള്‍ നടന്നെങ്കിലും അതെല്ലാം അവസാനിച്ചത് ജൂണ്‍ 15ല്‍ നടന്ന ഏറ്റുമുട്ടലിലാണ്. അന്ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് പ്രശനങ്ങളെ കൂടുതല്‍ രൂക്ഷമാക്കി. പ്രശ്‌നങ്ങള്‍ക്കെല്ലാം തുടക്കംകുറിച്ച പാംഗോഗ് തടാകത്തിനടുന്ന് ഡെപ്‌സാങ് സമതല മേഖലയിലും ഗോഗ്ര ,ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളിലും ഇപ്പോഴും ചൈനീസ് പട്ടാളമുണ്ടെന്നാണ് വിവരം. നിയമവിരുദ്ധമായി അവര്‍ കൈവശപ്പെടുത്തിയ ഫിംഗര്‍ 5ലാണ് തമ്പടിച്ചിരിക്കുന്നത്. ഇവിടെനിന്നും കിഴക്കോട്ട് ഒരു നീക്കമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫിംഗര്‍ പ്രദേശങ്ങലില്‍ ഒരു നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാവാം ഇവര്‍ പിന്‍മാറാതെ നില്‍ക്കുന്നത് എന്നാണ് വിലയിരുത്തലുകള്‍. വ്യോമപ്രതിരോധസംവിധാനങ്ങളും സായുധസംവിധാനങ്ങളും പീരങ്കികളും ഒപ്പം 40, 000 സൈനികരുമായി ശക്തമായ സാന്നിധ്യമാണ് ഇപ്പോഴുമുള്ളത്.

ജൂലൈ 14- 15 തിയതികളിലായിരുന്നു അവസാനമായി സൈനിക ചര്‍ച്ച നടന്നതും ഇരു പക്ഷവും സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതും. എന്നാല്‍ കരസേനാ ചര്‍ച്ചകള്‍ക്കിടയില്‍ അംഗീകരിച്ച പല നിബന്ധനകളും ഇവര്‍ പാലിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. കൂടാതെ ഗോഗ്ര പോസ്റ്റില്‍ ചൈന പലതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു.

Tags
Show More

Related Articles

Back to top button
Close