
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞതു നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണുനാഥ് ചോദ്യം ഉന്നയിച്ചത്.’കുറച്ചു ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ’ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണല്‍ സെക്രട്ടറി ഹണി. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് കണ്ടറിയണ്ടിയിരിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാന്‍ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകള്‍ കൂടിയാണ് ഇത്തരം സംഭവങ്ങള്‍. വിഷ്ണുനാഥ് ആരോപിച്ചു.