KERALATrending

അതേ സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ നോക്കി, പണി പാളി

വയനാട്: ചെറിയ സ്ലാബിന് മുകളില്‍ ഒരിഞ്ച് മുന്നോട്ടോ പിറകിലോട്ടോ മാറിയാല്‍ വെള്ളത്തില്‍ വീഴുമായിരുന്ന കുറഞ്ഞ സ്ഥലത്ത് വളരെ നിസ്സാരമായി കാര്‍ വളച്ച് പാര്‍ക്ക് ചെയ്ത പിജെ ബിജുവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു തോടിന് കുറുകെയുള്ള ഒരൊറ്റപ്പെട്ട സ്ലാബിന് മുകളിലാണ് ഡ്രൈവിങ്ങിലെ തന്റെ മികവ് ഉപയോഗിച്ച് ബിജു ഇന്നോവ കാര്‍ അനായാസമായി വളച്ചെടുത്ത് പാര്‍ക്ക് ചെയ്യുകയും തിരിച്ച് ഇറക്കുകയും ചെയ്തത്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ വൈറലായ ആ വീഡിയോയില്‍, വാഹനം നീക്കാന്‍ അധിക സ്ഥലമില്ലാത്തതിനാല്‍ ഇത് വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, അസാധ്യമായ ധൈര്യത്തോടെ നിന്ന് അയാള്‍ വാഹനം സുഗമമായി കൈകാര്യം ചെയ്യുന്നത് കാണാം.

മലയാളിയായ ഡ്രൈവറുടെ കാര്‍പാര്‍ക്കിങ് കഴിവ് കണ്ട് അത്ഭുതപ്പെടുകയും ചെയ്തു കേരളത്തിന് പുറത്തുള്ളവര്‍ അടക്കമുള്ള നെറ്റിസന്‍സ്.എന്നാല്‍ ഇപ്പോള്‍ ഈ വീഡിയോക്ക് പിറകേ വൈറലാവുന്നത് മറ്റൊരു വീഡിയോ ആണ്. അതേ സ്ലാബില്‍ തന്നെ മറ്റൊരു കാര്‍ പാര്‍ക്ക് ചെയ്യാന്‍ മറ്റൊരാള്‍ നടത്തിയ ശ്രമമാണ് വീഡിയോയില്‍. പക്ഷേ ഇത്തവണ നേരത്തേ സംഭവിച്ചത് പോലെ വിജയിക്കുകയല്ല ചെയ്തത്. പക്ഷേ ഇത്തവണ കാര്‍ വിജയകരമായി പാര്‍ക്ക് ചെയ്ത് തിരിച്ചിറക്കാന്‍ കഴിഞ്ഞില്ല. സ്ലാബിലേക്ക് കയറിയ കാര്‍ നെരെ പാര്‍ക്ക് ചെയ്യാനോ തിരിച്ചിറക്കാനോ കഴിയാതെ അവിടെ പെട്ടുപോവുകയാണ് ഇത്തവണ സംഭവിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close