KERALANEWS

സികെ ജാനുവുമായി നടത്തിയത് വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളെന്ന്‌ സി കെ ശശീന്ദ്രൻ; വായ്പ നൽകിയ പണം തിരികെ നൽകുകയായിരുന്നെന്നും സിപിഎം നേതാവ്

കല്‍പ്പറ്റ: സി.കെ.ജാനു നൽകിയത് വായ്പ വാങ്ങിയത് തിരികെ നൽകിയ പണമാണെന്ന് വ്യക്തമാക്കി മുൻ സിപിഎം എംഎൽഎ സി കെ ശശീന്ദ്രൻ . വാഹനം വാങ്ങുന്നത് സംബന്ധിച്ച ആവശ്യങ്ങൾക്കായി 2019 ലാണ് ജാനുവിന് പണം നൽകിയതെന്നും ബാക്കി നല്കാനുണ്ടായിരുന്ന പണമാണ് ജാനു തനിക് നൽകിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

പണം നൽകിയതും തിരികെ നൽകിയതും അക്കൗണ്ട് വഴി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണത്തില്‍ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാര്‍ച്ചിലും തന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു. ആദ്യം താന്‍ അവരെ ഡ്രൈവേഴ്‌സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്തുകൊണ്ടോ അവിടെനിന്ന് ലോണ്‍ ലഭിച്ചില്ല.

2019 ഒക്ടോബര്‍ മാസത്തില്‍ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു. 2020-ല്‍ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെത്തന്നു. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാര്‍ച്ചിലും തന്നു. പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നല്‍കിയതെന്നും വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നല്‍കിയതെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ നല്‍കിയ പണം, ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് ശശീന്ദ്രൻ പണത്തിന്റെ വഴി വ്യക്തമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close