INDIANEWSTrending

അധികാരം പിടിക്കാന്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും; ബംഗാളില്‍ പോര് കടുക്കുന്നു

കൊല്‍ക്കത്ത: അധികാരം പിടിക്കാന്‍ ബിജെപിയും നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസും കച്ചകെട്ടിയിറങ്ങിയതോടെ ബംഗാളില്‍ പോര് കടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ താരങ്ങളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇരുകക്ഷികളും. വ്യാഴാഴ്ച നടി പായല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു നടിയുടെ പാര്‍ട്ടി പ്രവേശനം. നടന്‍ യഷ് ദാസ് ഗുപ്തയും ക്രിക്കറ്റര്‍ അശോക് ദിന്‍ഡയും ബുധനാഴ്ച ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. ബുധനാഴ്ച തന്നെ ക്രിക്കറ്റര്‍ മനോജ് തിവാരി, സിനിമാ താരങ്ങളായ രാജ് ചക്രവര്‍ത്തി, കഞ്ചന്‍ മല്ലിക്, സയോനി ഘോഷ് എന്നിവര്‍ തൃണമൂലിലും അംഗത്വമെടുത്തു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം. അതിനിടെ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെയും റാലികള്‍ക്ക് കൊല്‍ക്കത്ത പോലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close