INDIANEWSTop News

അധികാരികള്‍ ഇവരെ കാണാത്തതോ?..ഒരു ഗ്രാമം മുഴുവന്‍ അഴുക്കുചാലില്‍ നിന്ന് വെള്ളം കുടിക്കുന്നു

ഇലക്ഷനും മത്സരങ്ങളും പൊടി പൊടിക്കുമ്പോള്‍ സാധാരണരക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും കാണാതെ പോവുകയാണ് നമ്മുടെ ഭരമ പ്രതിപക്ഷ നേതാക്കള്‍.ഒരു ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അത്യന്താപേഷിതമായ ചില കാര്യങ്ങളുണ്ട്.അവയൊക്കെ നമ്മുടെ ഭരണാധികാരികള്‍ മറക്കുന്നുവെങ്കില്‍ ഈ നിമിഷമെങ്കിലും അവയൊക്കെ ഒന്ന് ഓര്‍ത്തെടുക്കേണ്ടതാണ്.അന്നം തരുന്നവര്‍ ഒരുമാസത്തില്‍ അധികമായി മഞ്ഞിനെയും മഴയേയും വകവെയ്ക്കാതെ സമരം ചെയ്യുന്ന അതേ സാഹചര്യത്തിലാണ് ഛത്തീസ്ഗഡിലെ കുന്ദ്രു ഗ്രാമത്തിലെ നിവാസികള്‍ വെള്ളം കിട്ടാതായതിനെ തുടര്‍ന്ന് ദിവസവും മലിനജലം കുടിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.

ഗ്രാമത്തില്‍ ഹാന്‍ഡ് പമ്പ് വെള്ളം ലഭ്യമല്ലാത്തതിനാലാണ് ഗ്രാമവാസികള്‍ക്ക് അഴുക്കുജലം ഉപയോഗിക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇവിടെയുള്ള ഗ്രാമീണര്‍ ഒരു അഴുക്കുചാലില്‍ നിന്നാണ് വെള്ളം കുടിക്കാന്‍ എടുക്കുന്നത്. ഇത് അവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്.

രാംചന്ദ്രപൂര്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലെ 200 നിവാസികളില്‍ പാന്തോ പാര (pando paro) ആദിവാസി ഗോത്രത്തില്‍ പെട്ടവരാണ്. പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ അവരെക്കുറിച്ച് ചിന്തിക്കൂവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. അവരുടെ ജലക്ഷാമം പലകുറി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോക്കിയതാണെന്നും, അത് കൊണ്ട് ഒരു ഫലവുമുണ്ടായില്ലെന്നും അവര്‍ പറയുന്നു. മുമ്പ് ഒരു ഹാന്‍ഡ്പമ്പ് സംവിധാനം ഗ്രാമത്തിലുണ്ടാക്കിയിരുന്നുവെങ്കിലും അത് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ കേടായി. അതിനുശേഷം നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭരണം മാറി വന്നാലും അവരുടെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു.സംഭവം റിപ്പോര്‍ട്ട് ചെയ്തയുടനെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് ബല്‍റാംപൂര്‍ സില പഞ്ചായത്ത് സിഇഒ വ്യക്തമാക്കി.

‘ശുദ്ധമായ കുടിവെള്ളത്തിനായി ഒരു സംഘം പ്രദേശം പരിശോധിക്കും. മലിനജലം കുടിക്കുന്നത് തുടര്‍ന്നാല്‍ ആളുകള്‍ രോഗബാധിതരാകും” ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019 നവംബറിലെ, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (The National Statistical Office (NSO) of the ministry of statistics and programme implementation) റിപ്പോര്‍ട്ട് പ്രകാരം, ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ പ്രധാന കുടിവെള്ള സ്രോതസ് ഇപ്പോഴും ഹാന്‍ഡ് പമ്പുകള്‍ തന്നെയാണ്. അതേസമയം നഗരങ്ങളില്‍ പൈപ്പ് ജലവിതരണമാണ് കൂടുതല്‍ പ്രചാരം. ഗ്രാമീണ മേഖലയിലെ 42.9% കുടുംബങ്ങളും ഹാന്‍ഡ് പമ്പുകളാണ് പ്രധാന കുടിവെള്ള സ്രോതസ്സായി ഉപയോഗിക്കുന്നതെങ്കില്‍, നഗരപ്രദേശങ്ങളിലെ 40.9% കുടുംബങ്ങളും പൈപ്പ് വെള്ളമാണ് പ്രധാന സ്രോതസ്സായി ഉപയോഗിക്കുന്നതെന്നാണ് പഠനം വെളിപ്പെടുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close