KERALANEWS

അധിക്ഷേപ കേസില്‍ ഇനി വാറന്റില്ലാതെ അറസ്റ്റ്; പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.പൊലീസ് ആക്ടില്‍ 118 എ കൂട്ടിച്ചേര്‍ത്താണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ പൊലീസ് ആക്ട് പ്രകാരം ഇനി മുതല്‍ അധിക്ഷേപക്കേസില്‍ വാറന്റ് ഇല്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ് കൈവന്നിരിക്കുന്നത്. സൈബര്‍ ഇടത്തിലോ മറ്റും ഏതെങ്കിലും വ്യക്തികളെ അപമാനിക്കുന്നതോ, അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ പരാമര്‍ശങ്ങളോ, പ്രവൃത്തികളോ ഉണ്ടായാല്‍ കുറ്റക്കാരനായ വ്യക്തിക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.2000ലെ ഐടി ആക്ടില്‍ ഉള്‍പ്പെടുന്ന 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close