NEWSWORLD

“അധിനിവേശ നീക്കങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തണം”; ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ അയവ് കൊണ്ടുവരാൻ അമേരിക്കയുടെ നയതന്ത്ര നീക്കം

വാഷിങ്ടണ്‍: ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം ശക്തി പ്രാപിക്കുന്നതിനിടെ സംഘര്‍ഷത്തില്‍ അയവ് കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങള്‍ തുടരുന്നു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചതായും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് സംഘര്‍ഷം അവസാനിക്കും എന്നാണ് കരുതുന്നത് എന്നും ജോ ബൈഡന്‍ വ്യക്തമാക്കി. നെതന്യാഹുവുമായി താന്‍ സംസാരിച്ചന്നും, അധികം വൈകാതെ ഇതെല്ലാം അവസാനിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും ബൈഡന്‍ വ്യക്തമാക്കിട്ടുണ്ട്. .

എന്നാല്‍ തങ്ങളുടെ പ്രദേശത്തേക്ക് നൂറുകണക്കിന് മിസൈലുകള്‍ വരുമ്പോള്‍ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ട്, ബൈഡന്‍ പറഞ്ഞു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 16 പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസ് തിരിച്ചടിച്ചിരുന്നു. പാലസ്തീനില്‍ ഇതുവരെ 16 കുട്ടികള്‍ ഉള്‍പ്പെടെ 67 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ ബ്രിഡേഗ് കമാന്റര്‍ ബസിം ഇസ, മിസൈല്‍ ടെക്‌നോളജി തലവന്‍ ജോമ തഹ്ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏഴ് പേരാണ് ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുപക്ഷവും പ്രകോപനം അവസാനിപ്പിക്കണം എന്ന് ലോക രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അധിനിവേശ നീക്കങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തണം എന്ന് റഷ്യ പ്രതികരിച്ചു.

ഹമാസിന്റെ സർവനാശം എന്ന പ്രഖ്യാപനവുമായി ​ഗാസ മുമ്പിൽ ഇസ്രയേൽ സൈന്യം ആഞ്ഞടിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധത്തിന് വിള്ളൽ വീഴ്ത്തി ഹമാസ് നടത്തിയ വ്യോമാക്രമണം ഇസ്രയേലിനെ മാത്രമല്ല, ലോകത്തെ ആകെ ഞെട്ടിച്ചിരുന്നു. ഹമാസിന്റെ ആക്രമണത്തിൽ മലയാളി യുവതി ഉൾപ്പെടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന്റെ ഗാസ സിറ്റി കമാണ്ടർ ബസേം ഇസ്സയെ ഇസ്രയേൽ വ്യോമാക്രണത്തിലൂടെ വധിച്ചത്.

​ഗാസയിൽ അക്ഷരാർത്ഥത്തിൽ ഇസ്രയേൽഡ തീമഴ പെയ്യിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നും ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അത്ഭുതമായി നിലകൊണ്ട ഇസ്രയേൽ ഇക്കുറി അന്തിമ യുദ്ധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സെമെടിക് മതങ്ങളായ യഹൂദ മതവും ക്രിസ്തു മതവും ഇസ്ലാമും തമ്മിൽ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ള നിരന്തര കലഹങ്ങളുടെ ആധുനിക മുഖമാണ് ഇസ്രയേൽ പലസ്തിൻ സംഘർഷം എന്ന് പറയേണ്ടിവരും.

ചോരയിലൂടെയാണ് ലോകത്തെ ഏക യഹൂദ രാജ്യം ജന്മം കൊണ്ടത്. രണ്ടാം ലോക മഹായുദ്ധത്തിലും അതിന് മുമ്പും ലോകത്തിന്റെ പല ഭാ​ഗങ്ങളിലായി കൊടും ക്രൂരതകൾ ഏറ്റുവാങ്ങിയ ജനത വാ​ഗ്ദത്ത ഭൂമിയിൽ വീണ്ടും ഒന്നിക്കുകയും ചുറ്റിനുമുള്ള ആജന്മശത്രുക്കളോട് പൊരുതി ലോകത്തെ നയിക്കുന്നവരായി മാറുകയുമായിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close