INDIANEWS

അധ്യാപകർക്കും അനുബന്ധ ജീവനക്കാർക്കും സാമ്പത്തിക സഹായം നല്‍കുന്നതിനും ഓരോ കുടുംബത്തിനും 25 കിലോ വീതം അരി നല്‍കാനായി തെലങ്കാന സര്‍ക്കാര്‍

സ്വകാര്യ സ്‌കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകരെയും സ്റ്റാഫുകളെയും സഹായിക്കുന്നതിനായി സുപ്രധാന തീരുമാനവുമായി തെലങ്കാന സര്‍ക്കാര്‍. അധ്യാപകർക്കും അനുബന്ധ ജീവനക്കാർക്കും സാമ്പത്തിക സഹായം നല്‍കുന്നതിനും ഓരോ കുടുംബത്തിനും 25 കിലോ വീതം അരി നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നുന്ന അധ്യാപകരും അനുബന്ധ ഉദ്യാഗസ്ഥരുമടങ്ങുന്ന 1.45 ലക്ഷം ജീവനക്കാർക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക.കൊറോണ വൈറസ് വ്യാപന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി തെലങ്കാനയിലെ സ്വകാര്യ സ്‌കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇന്ന് പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close