KERALANEWS

അധ്യാപകർക്ക് ഓൺലൈൻ പരിശീലന പരിപാടിയുമായി കെആർഎസ്എംഎ

തിരുവനന്തപുരം: ലോക് ഡൗണിനിടയിലും അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ച് സ്വകാര്യ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ. കേരള അം​ഗീകൃത സ്കൂൾ മാനേജ്മെന്റ് അസേസിയേഷനാണ് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളിൽ പ്രതിഭാധനരും പരിചയ സമ്പന്നരുമായ ആളുകളാണ് ക്ലാസുകൾ നയിക്കുന്നത്. ഓരോ സ്കൂളിലെയും അധ്യാപകർക്ക് കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ അധ്യാപക പരിശീലനം കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന സമയത്താണ് അം​ഗീകൃത സ്കൂളുകൾ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിർവഹിച്ചു. കെആർഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. വർക്കിം​ഗ് പ്രസിഡന്റ് മുജീബ് പൂളക്കൽ, ആർഎം ബഷീർ, രാഘവ ചേരാൾ എന്നിവർ സംസാരിച്ചു.

സംഘടനയുടെ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കാലഘട്ടത്തിനനുസരിച്ച് ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ കൂടി ഉൾക്കൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. അടുത്ത അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് പരിശീലന പരിപാടി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെആർഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ മീഡിയ മം​ഗളത്തോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close