KERALANEWSTrending

അധ്യാപക നിയമന വിവാദങ്ങള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് വൈസ് ചാന്‍സലര്‍ ധര്‍മരാജ്

കൊച്ചി: അധ്യാപക നിയമന വിവാദങ്ങള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല. യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തല്‍ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് സര്‍വകലാശാല വിശദീകരിച്ചു. വാര്‍ത്തക്കുറിപ്പിലൂടെയാണ് കാലടി സര്‍വകലാശാലയുടെ വിശദീകണം.അതേസമയം, സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം നടത്തേണ്ട ആവിശ്യമില്ലെന്ന് വൈസ് ചാന്‍സലര്‍. നിനിത കണിച്ചേരിയുടെ നിയമനം റദ്ദാക്കില്ലെന്നും കാലടി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ധര്‍മരാജ് പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റി ഒന്നിച്ചാണ് തീരുമാനം എടുക്കുക. ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റുള്ളവരും വിഷയ വിദഗ്ധര്‍ തന്നെയാണ്. മാര്‍ക്ക് ലിസ്റ്റ് പുറത്ത് വിടില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ഹാജരാക്കുമെന്നും ധര്‍മരാജ് അടാട്ട് പ്രതികരിച്ചു. പരാതി ഉന്നയിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഒപ്പിട്ടതാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.സംഗീതയുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയ്ക്ക് ഒരു കത്തും കിട്ടിയിട്ടില്ലെന്നും വിസി കൂട്ടിച്ചേര്‍ത്തു. ആ വിഷയത്തില്‍ മറുപടി പറയേണ്ട കാര്യമില്ല. നിയമന വിവാദങ്ങള്‍ ഇനിയും വന്നേക്കാം. 2018 ലെ യുജിസി ചട്ടം അനുസരിച്ചാണ് എല്ലാ നിയമനമെന്നും ധര്‍മരാജ് പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close