INDIANEWSTop News

അനിൽകുമാർ വടവാതൂരി നു ഇരട്ട ദേശീയ പുരസ്‌കാരം

ന്യൂ ഡൽഹി: രാജ്യത്തെ ശാസ്ത്ര പത്ര പ്രവർത്തനത്തിനുള്ള മികവിന് കേന്ദ്ര ശാസ്ത്ര സാംകേതിക വകുപ്പ് ഏർപ്പെടുത്തിയ രാജേന്ദ്ര പ്രഭു മെമ്മോറിയൽ ഷിൽഡ്‌നു കോട്ടയം ഐ ഐ എം സി റീജിയണൽ ഡയറക്ടർ ഡോ.അനിൽകുമാർ വടവാതൂർ തെരഞ്ഞെടുക്കപ്പെട്ടു .
ഡൽഹി ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ 28 നു നടന്ന ദേശീയ ശാസ്ത്രദിന പരിപാടിയിൽ വച്ചാണ് അവാർഡ് പ്രഖ്യാപിച്ചത് .അച്ചടി മാധ്യമങ്ങളിലൂടെയുള്ളമികച്ച ശാസ്ത്ര പ്രചരണത്തിനുള്ള ഭാരത സർക്കാരിന്റെ ദേശീയ പുരസ്കാരവും ഡോ. അനിൽകുമാറിനാണ് ലഭിച്ചത് ( രണ്ടു ലക്ഷം രൂപയും കീർത്തി സ്തംഭവും പ്രശംസാപത്രവും.ശാസ്ത്ര ദിന മുഖ്യാതിഥി കേന്ദ്ര ശാസ്ത്ര സാങ്കേതിക ആരോഗ്യ മന്ത്രി ഡോ ഹർഷവർധന്റെ സാന്നിധ്യത്തിൽ രണ്ടു അവാർഡുകളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ.അശുതോഷ് ശർമ്മ സമ്മാനിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close