KERALANEWS

അനുനയം ഏൽക്കുമോ? പുതിയ ദൗത്യങ്ങൾ ഏൽപ്പിക്കുമോ? രാഹുൽ ഗാന്ധിയും ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ച ഇന്ന്

ന്യുഡൽഹി: അടിയന്തരമായി ഡൽഹിയിലെത്താൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ന് ഉച്ചയോടെയാണ് കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്. പുതിയ ചുമതലകൾ നൽകുന്നതിൽ രമേശ് ചെന്നിത്തലയുടെ നിലപാടുകൂടി അറിഞ്ഞ് ഹൈക്കമാൻഡ് തീരുമാനം എടുക്കാനും കോൺഗ്രസ്സിൽ നേതൃമാറ്റം ഉണ്ടായ സാഹചര്യം വിശദീകരിക്കാനുമാണ് ഈ കൂടിക്കാഴ്ച.

കെപിസിസി അധ്യക്ഷനായി സുധാകരൻ ചുമതല ഏറ്റതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിൽ എത്താനുള്ള നിർദ്ദേശം ലഭിച്ചത്. ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും അഭിപ്രായം കണക്കിലെടുക്കാതെയാണ് കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങളിൽ ഹൈക്കമാൻഡ് പുതിയ ആളുകളെ നിയമിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്ന് ചെന്നിത്തല ആഗ്രഹിച്ചിരുന്നെങ്കിലും കോൺഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങൾക്കൊപ്പം പല മുതിർന്ന നേതാക്കൾക്കുമുള്ള സ്ഥാനങ്ങൾ കൂടി മാറുകയായിരുന്നു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃത്വം മാറണമെന്ന അണികൾക്കുള്ളിൽ തന്നെ പരസ്യമായി പ്രതിഷേധം ഉയർന്നിരുന്നു. ഇടത് രാഷ്ട്രീയത്തിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചിട്ടും തിരഞ്ഞെടുപ്പിൽ ഫലം കാണാതെ പോയതോടെയാണ് കോൺഗ്രസ്സിൽ നേതൃത്വ കസേരകൾ ആടിമാറിയത്. എന്നാൽ പിന്നാലെ തന്നെ ചെന്നിത്തല ഉൾപ്പെടെയുള്ളവർക്ക് മറ്റ് ഉന്നതപദവികൾ നൽകുമെന്ന് സൂചനകളും പുറത്ത് വന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close